" ഈശോ " രക്ഷകനാണ് " .


Rating : **** / 5.
സലിം പി. ചാക്കോ 
cpK desK.ജയസൂര്യയെ പ്രധാന  കഥാപാത്രമാക്കി നാദിർഷാ സംവിധാനം ചെയ്ത "ഈശോ"  സോണി ലിവ് ഒ.ടി.ടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്തു. 

മുമ്പ് ഈ ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും  ഉയർന്നിരുന്നു.

ഒരു എ.ടി.എമ്മിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് രാമചന്ദ്രൻ പിള്ള (ജാഫർ ഇടുക്കി). വീടും കുടുംബവുംകഷ്ടപ്പാടുകളുമൊകകയയിജീവിക്കുന്നതിനിടയിൽ ഒരു പോക്‌സോ കേസിലെ പ്രധാന സാക്ഷിയാവുകയാണ് രാമചന്ദ്രൻപിള്ള. ഉന്നതനായ പ്രതിയ്ക്ക് എതിരെ സാക്ഷി പറയാൻപിള്ളഒരുങ്ങുന്നതോടെ അയാൾ ശത്രുവിന്റെ കണ്ണിലെ കരടാവുന്നു. മൊഴി രേഖപ്പെടുത്താൻ കോടതിയിൽ ഹാജരാകേണ്ടതിന്റെതലേദിവസം രാമചന്ദ്രൻപിള്ളയുടെ ജീവിതത്തിലേക്ക് ഒരു അപരിചിതൻ കടന്നുവരുന്നു. 

ശത്രുവോ മിത്രമോ? എന്താണ് അയാളുടെ ലക്ഷ്യം? ഈ ചോദ്യങ്ങൾക്ക്ഉത്തരംതേടിയുള്ള കഥയാണ് സിനിമയുടെ പ്രമേയം. 

ജാഫർ ഇടുക്കി, ജയസൂര്യ, എന്നിവരുടെമികച്ചഅഭിനയമാണ് ഈ  ചിത്രത്തിൻ്റെ ഹൈലൈറ്റ്.  വില്ലനാണോ നായകനാണോ എന്ന് കൺഫ്യൂഷൻതോന്നിപ്പിക്കുന്നകഥാപാത്രമാണ് ജയസൂര്യയുടെ " ഈശോ " . 

പ്രവചിക്കാവുന്ന രീതിയിൽ മുന്നോട്ടുപോവുന്ന തിരക്കഥ, ആ കഥാപാത്രത്തിനു പിന്നിലെ നിഗൂഢതയെലഘൂകരിക്കുന്നു..
കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണാവുന്ന ക്ലീൻ എന്റർടെയ്നൈറാണിത് .

നമിത പ്രമോദ്,  ജോണി ആന്റണി, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ , യദു കൃഷ്ണൻ, അക്ഷര കിഷോർ, കോട്ടയം നസീർ, രജിത് കുമാർ, നിർമ്മാതാവ് അരുൺ  നാരായൺ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഒരു ജയസൂര്യ ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണ് സോണി ലിവ്  ഈചിത്രത്തിന്റെസംപ്രേഷണാവകാശം നേടിയത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍നാരായണ്‍ തന്നെയാണ് ഈ ചിത്രം 
നിര്‍മ്മിച്ചിരിക്കുന്നത്. 

ഛായാഗ്രഹണം റോബി വർഗ്ഗീസ് രാജും ,കഥ ,തിരക്കഥ, സംഭാഷണം സുനീഷ് വരനാടും, ഗാനരചന സുജേഷ് ഹരിയും സംഗീതം നാദിർഷായും  നിർവ്വഹിക്കുന്നു. 

എക്സിക്യൂട്ടീവ്പ്രൊഡ്യുസേഴ്സഎൻ.എംബാദുഷ,നാദിര്‍ഷ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍
നന്ദുപൊതുവാള്‍,എഡിറ്റര്‍
ഷമീര്‍ മുഹമ്മദ്,പശ്ചാത്തല സംഗീതം ജാക്സ് ബിജോയ്,
കല സുജിത് രാഘവ്,മേക്കപ്പ്പി വിശങ്കര്‍,വസ്ത്രാലങ്കാരംഅരുണ്‍ മനോഹര്‍,സ്റ്റില്‍സ്ബിജിത്ത് ധര്‍മ്മടം,പരസ്യക്കല ആനന്ദ്,
ചീഫ്അസോസിയേറ്റ്
ഡയറക്ടര്‍ സെലകസ് എബ്രഹാം ,അസോസിയേറ്റ് ഡയറക്ടര്‍ വിജീഷ് അരൂര്‍,
സൗണ്ട്-വിഷ്ണു ഗോവിന്ദ്,
ശ്രീശങ്കര്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടി, പി ആർ ഒ 
എ.എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ ശിൽപ്പികൾ .

നമ്മുടെ ചുറ്റുമുള്ള പല സ്കുളുകളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നു .പക്ഷെ അതെല്ലാം മറച്ച് വെയ്ക്കുന്നത് അപകടം വരുത്തിവെയ്ക്കുന്നു. ഇത്തരം വ്യക്തികളെ കയ്യോടെ കണ്ടെത്തി നടപടിസ്വീകരിച്ചാൽ
ഒരുപരിധിവരെപ്രശ്നപരിഹാരം ഉണ്ടാവും. കാളപെറ്റു എന്ന് കേൾക്കുമ്പോഴെ കയറ് എടുക്കുന്നതുപോലെ " സോഷ്യൽമീഡിയാ " 
തിരുമാനങ്ങൾ പലപ്പോഴും പ്രതികൾക്ക് ഗുണം ചെയ്യുന്ന  കാഴ്ചയാണ് നമുക്ക് കാണാൻ  കഴിയുന്നത്. 

ഒരു മണിക്കൂർ നാൽപത്തിയേഴ് മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. ബോറടിയില്ലാതെ  എല്ലാത്തരം പ്രേക്ഷകർക്കും കാണാൻ കൊള്ളാവുന്ന സിനിമയാണ് " ഈശോ " .

ഈ സിനിമയുടെ പേരിനെ പറ്റി വിവാദം ഉണ്ടാക്കിയവർ ഈ സിനിമ കാണുന്നതും നല്ലതാണ്.  

No comments:

Powered by Blogger.