വിജയ് യുടെ " വരിശ് " അടുത്ത പൊങ്കലിന് തിയേറ്ററുകളിൽ എത്തും.വിജയ് നായകനായെത്തുന്ന ചിത്രമാണ് " വരിശ് " അടുത്ത പൊങ്കലിന് തിയേറ്ററുകളിൽ എത്തും. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ വംശി പൈഡിപ്പള്ളി ഒരുക്കുന്ന ഈ ചിത്രം തമിഴിലും തെലുങ്കിലും ഒരേ സമയമാണ്  റിലീസ് ചെയ്യുന്നത്. 

ദീപാവലി സംബന്ധിച്ച് ഇന്ന്  പുറത്തിറക്കിയ സ്പെഷല്‍ പോസ്റ്ററിലാണ് ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത് .വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രമാണ് വരിശ്.മഹേഷ് ബാബു നായകനായ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ്നേടിയസംവിധായകനാണ് വംശി പൈഡിപ്പള്ളി. 

ശ്രീവെങ്കടേശ്വരക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍രാജുവും ശിരീഷും ചേര്‍ന്നാണ് വരിശിന്‍റെ നിര്‍മ്മാണം.ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണിത് .

രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. 

No comments:

Powered by Blogger.