നിർമ്മാണം മാത്രമല്ല; ബാദുഷ ഇനി അഭിനേതാവ്...

കഴിഞ്ഞ ദിവസം പോലീസ് വേഷവും കറുത്ത കൂളിംങ് ഗ്ലാസുമായി നിൽക്കുന്ന വ്യക്തിയെ കണ്ട് അമ്പരന്ന് നിൽക്കുകയണ് സിനിമ സെറ്റ്.

മറ്റാരുമല്ല പ്രമുഖനിർമ്മാതാവും പ്രൊജക്ട് ഡിസൈനറുമായ എൻ.എം ബാദുഷയാണ് സിനിമ സെറ്റിൽ പോലീസ് വേഷത്തിൽ എത്തിയത്. പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ സുധൻ രാജ് ആദ്യമായ് സംവിധാനം ചെയ്യുന്ന 'കമ്പം' എന്ന ചിത്രത്തിലാണ് സി.ഐ മുഹമ്മദ് ഇക്ബാൽ എന്ന കഥാപാത്രമായി ബാദുഷ അഭിനയിക്കുന്നത്. സുധൻ തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നിരവധി കൗതുകങ്ങൾ സമ്മാനിച്ചുകൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് സംവിധായകനായ സുധൻ രാജ് പറഞ്ഞു. സംവിധായകരായ തുളസീദാസ്, സജിൻ ലാൽ, നിർമാതാവ് എൻ.എം ബാദുഷ, മൻരാജ്, ലക്ഷിമി ദേവൻ, പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർമാരായ എൽദോ സെൽവരാജ്,ശ്യാംതൃപ്പൂണിത്തുറ,ഹർഷൻപട്ടാഴിതുടങ്ങിയവരും, നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. പൂർണ്ണമായുംതിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

വാർത്ത പ്രചരണം; പി.ശിവപ്രസാദ്
 

No comments:

Powered by Blogger.