ആസിഫ് അലിയെ നായകനാക്കി ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന " കൂമന്റെ " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തറങ്ങി.

ആസിഫ് അലിയെ നായകനാക്കി ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന കൂമന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.  

ആസിഫ് അലി  ആദ്യമായാണ് ജിത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തിൽ നായകനാകുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയുമാണ് കൂമൻ നിർമ്മിച്ചിരിക്കുന്നത്. കെആർകൃഷ്ണകുമാറിന്റെതാണ് ചിത്രത്തിന്റെ രചന.

ആസിഫ് അലിയെ കൂടാതെ രൺജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ഹന്നാ രജി കോശി, ആദം അയൂബ്, ബൈജു, ജാഫർ ഇടുക്കി, പൗളി വിൽ‌സൺ, കരാട്ടേ കാർത്തിക്, ജോർജ്ജ് മരിയൻ, രമേശ് തിലക്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, ദീപക് പറമ്പോൾ, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നർമ്മകല എന്നീ വൻതാരനിരയും 'കൂമൻ' സിനിമയിൽ അഭിനയിക്കുന്നു .

No comments:

Powered by Blogger.