കോളേജ് പയ്യനായി " പെപ്പെ " . കൗതുകമുണർത്തി ​ " ഓ മേരി ലൈല " ടീസർ.


ആൻറണി വർഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ചിത്രം  " ഓ മേരി ലൈല " യുടെ ടീസർ  പുറത്തിറങ്ങി.. 

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെപരിചയപ്പെടുത്തി കൊണ്ടാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം കൗതുകവുംടീസർപ്രേക്ഷകർക്ക് സമ്മാനിക്കുന്നു. കോളേജ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം കൂടിയാണ്"  ഓ മേരി ലൈല " . 

ഡോ.പോൾസ്എൻറർടെയ്ൻമെന്റിന്റെ  ബാറനിൽ ഡോ. പോൾ  വർഗ്ഗീസാണ് ചിത്രം നിർമിച്ചിരിക്കുന്നത്..  ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തീയേറ്ററുകളിൽഎത്തിക്കുന്നത്. നവാഗതനായ അനുരാജ് ഒ.ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം ബബ്ലു അജു.

ഒരുകോളേജ്വിദ്യാർത്ഥിയായിട്ടാണ് ആൻറണി വർഗീസ് ഈ ചിത്രത്തിൽ എത്തുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ ബിഗ് ബഡ്ജറ്റ് മൂവി ആയിട്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്. ടീസറിന് മികച്ച 
പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നുംലഭിക്കുന്നത്.ആൻറണിക്കൊപ്പം ബാലചന്ദ്രൻ ചുള്ളിക്കാട്, നന്ദു, സെന്തിൽ കൃഷ്ണ, ബ്രിട്ടോ ഡേവിസ്, സോന ഒലിക്കൽ, നന്ദന രാജൻ, ശിവകാമി, ശ്രീജ നായർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.  

എഡിറ്റർ കിരൺദാസ്, സംഗീതം അങ്കിത്ത് മേനോൻ, പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. 
പി ആർ ഒ ശബരി.

No comments:

Powered by Blogger.