" മലയാലപ്പുഴ അമ്മയ്ക്ക് ചാർത്ത് " മ്യൂസിക്കൽ ആൽബത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

മലയാലപ്പുഴദേവീക്ഷേത്രത്തിന്റെ ഐതിഹ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട്
വി.എൽ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന 
"മലയാലപ്പുഴ അമ്മയ്ക്ക് ചാർത്ത്" എന്ന മ്യൂസിക്കൽ ആൽബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത സിനിമാതാരം മല്ലികാ സുകുമാരൻ പ്രകാശനം ചെയ്തു.

അരുൺലാൽ കരുണാകരൻ സംവിധാനം ചെയ്യുന്ന ഈ മ്യൂസിക് ആൽബത്തിന്റെ ഛായാഗ്രഹണം പ്രഭുലാൽ വടശ്ശേരിക്കര നിർവ്വഹിക്കുന്നു. വയനാട്സ്വദേശിനിയായ ജയസജീവ് എഴുതിയ വരികൾക്ക് പ്രശസ്ത മ്യൂസിക് ഡയറക്ടർ സിബു സുകുമാരൻ
സംഗീതം പകരുന്നു.

മലയാലപ്പുഴ സ്വദേശിനിയായ ഷീജ പ്രിയനാണ് ഗായിക. പ്രൊഡക്ഷൻ കൺട്രോളർ-രാജീവ് എസ് മലയാലപ്പുഴ, പ്രൊഡക്ഷൻ മാനേജർ-സാബു. എം. എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രവീൺ പ്ലാവറ,പി ആർ ഒ- എ എസ് ദിനേശ്.
 

No comments:

Powered by Blogger.