മലയാളത്തിന് അഭിമാന നിമിഷം, സൗദി വെള്ളക്കയും അറിയിപ്പും ഇന്ത്യൻ പനോരമയിലേക്ക് .

മലയാളത്തിന് അഭിമാന നിമിഷം, സൗദി വെള്ളക്കയും അറിയിപ്പും ഇന്ത്യൻ പനോരമയിലേക്ക് 

ഇന്ത്യയുടെ 53-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള പനോരമ ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. 25കഥാചിത്രങ്ങളും (ഫീച്ചര്‍സിനിമകള്‍) 20 കഥേതര ചിത്രങ്ങളും (നോണ്‍ ഫീച്ചര്‍) അടങ്ങുന്നതാണ്ഇത്തവണത്തെ പനോരമ. മലയാളത്തില്‍ നിന്ന് 2 ഫീച്ചര്‍ ചിത്രങ്ങളും ഒരു നോണ്‍ ഫീച്ചര്‍ ചിത്രവും ഇടം നേടിയിട്ടുണ്ട്. തരുൺ മൂർത്തി ഒരുക്കിയ സൗദി വെള്ളക്കയും മഹേഷ് നാരയണന്‍റെ അറിയിപ്പുമാണ് ഫീച്ച‍ർ സിനിമകൾ. അഖിൽ ദേവ് ഒരുക്കിയ വീട്ടിലേക്ക് ആണ് നോൺ ഫീച്ചർ ചിത്രം. 

സൂപ്പർഹിറ്റായ ഓപ്പറേഷൻ ജാവയ്ക്ക് ശേഷം തരുൺ മൂർത്തി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന സൗദി വെള്ളക്കഉർവശിതിയേറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനനാണ്നിർമ്മിച്ചിരിക്കുന്നത്.  ലുക്ക്മാന്‍ അവറാന്‍, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര, ഗോകുലന്‍, റിയ സെയ്‌റ, ധന്യ, അനന്യ എന്നിവരാണ് പ്രധാന താരങ്ങൾ. ഇവർക്കൊപ്പം ശക്തമായപ്രാധാന്യത്തോടെയുള്ള വേഷങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റ് വേഷങ്ങൾ ചെയ്തിരുന്ന മലയാള സിനിമയിലെ ഒട്ടനവധി കലാകാരികളുംകലാകാരന്മാരും അഭിനയിക്കുന്നുണ്ട്. മാലിക്കിന് ശേഷം മഹേഷ് നാരായണന്‍റെസംവിധാനത്തില്‍പുറത്തെത്തുന്നകുഞ്ചാക്കോ ബോബൻ ചിത്രമാണ് അറിയിപ്പ്.

നവംബര്‍ 20 മുതൽ 28വരെയാണ് ഗോവയിൽ രാജ്യാന്തര ചലച്ചിത്രമേള നടക്കുന്നത്. കന്നഡ സിനിമയായ ഹഡിനെലന്തു ആണ് മേളയിലെ ഉദ്ഘാടന ചിത്രം. സംവിധായകൻ വിനോദ് ഗനത്ര അധ്യക്ഷനായ 12 അംഗ ജൂറിയാണ് സിനിമകളുടെ തെരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. 

ബംഗാളിയിൽ നിന്ന് മഹാനന്ദ, ഹിന്ദിയിൽ നിന്ന് ത്രീ ഓഫ് അസ്, ദി സ്റ്റോറി ടെല്ല‍ർ, മേജർ, സിയ, ഇരുള ഭാഷയിൽ നിന്ന് ദബാരി കുരുവി, കന്നഡയിൽ നിന്ന് ഹഡിനെലന്തു, നാനു കുസുമ, മൈഥിലി ഭാഷയിൽ നിന്ന് ലോട്ടസ് ബ്ലൂംസ്, മറാത്തിയിൽ നിന്ന് ഫ്രെയിം, ഷെ‍ർ ശിവരാജ്, ഏക്ദാ കായ് സാല, ഒറിയയിൽ നിന്ന് പ്രതിക്ഷ്യ, തമിഴിൽ നിന്ന് കുരങ്ങു പേടൽ, കിട, ജയ് ഭീം, തെലുങ്കിൽ നിന്ന് സിനിമാ ബന്ധി, കുതിരും ബോസ് തുടങ്ങിയവയാണ് പനോരമയിലേക്ക് ഫീച്ച‍ർ വിഭാഗത്തിൽതെരഞ്ഞെടുക്കപ്പെട്ട സിനിമകൾ. 

മെയിൻ സ്ട്രീം സിനിമ വിഭാഗത്തിൽ ദി കശ്മീ‍ർ ഫയൽസ്, ആർ‍ആർ‍ആർ, ടോണിക്, അഖണ്ഡ, ധരംവീ‍ർ മുക്കം പോസ്റ്റ് താനേ എന്നീ സിനിമകൾ പ്രദ‍ർശിപ്പിക്കും. പതാൽ തീ, താങ്ക്, ആയുഷ്മാൻ, അദ‍ർ റേ-ആ‍ർട് ഓഫ് സത്യജിത് റേ, ഗുരുജന, ഹതിബൊന്ദു, ക്ലിന്‍റൺ, ദ ഷോ മസ്റ്റ് ഗോ ഓൺ, ഖജുറാവോ ആനന്ദ് ഓ‍ർ മുക്തി, വിഭജൻ കി വിഭിക്ഷ ഉൻകി കഹാനിയാൻ, ഫാത്തിമ, ചുമെഡ് ന യുൽ മെഡ്, ബിഫോ‍ർ ഐ ഡൈ, മധ്യന്തര, വാഗ്രോ, വീട്ടിലേക്ക്, ബിയോണ്ട് ബ്ലാസ്റ്റ്, രേഖ, യാനം, ലിറ്റിൽ വിങ്സ് എന്നിവയാണ് നോൺ ഫീച്ചർ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട സിനിമകൾ.

No comments:

Powered by Blogger.