വേറിട്ട ത്രില്ലർ മൂവിയാണ് "റോഷാക്ക് ''.

Rating : ****/ 5.
സലിം പി. ചാക്കോ .
cpK desK.


 " ലൂക്ക് ആന്‍റണി " എന്ന ഏറെ നി​ഗൂഢതയുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി " റോഷാക്ക് "ൽ
അവതരിപ്പിച്ചിരിക്കുന്നത്.
ഡാര്‍ക് ത്രില്ലര്‍ ​ഗണത്തിലുള്ള  ചിത്രമാണിത് .ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്ന ജേണറിനോട് തികച്ചും നീതി പുലർത്തിയ  സിനിമയാണിത്. റോഷാക്ക് പുതിയ ഒരു തീയേറ്റർ അനുഭവം തന്നെ നൽകുന്നു. 

ഗ്രേസ് ആൻ്റണി ( സുജാത ), ജഗദീഷ് (ഹെഡ്കോൺസ്റ്റബിൾ അഷറഫ് )   , ബിന്ദു പണിക്കർ 
( സീത ) ,ഷറഫുദീൻ ( സതീശൻ ) ,കോട്ടയം നസീർ ( ശശാങ്കൻ ), സഞ്ജു ശിവ് റാം ( അനിൽ), മണി ഷൊർണ്ണൂർ ( ബാലൻ ), ശ്രീജരവി ( സുജാതയുടെ അമ്മ ) ,മോഹൻരാജ് ( സുജാതയുടെ പിതാവ് ) ,ഗീതി സംഗീത ( നഴ്സ് ) ,ജീലു ജോസഫ് ( പോലീസ് കോൺസ്റ്റബിൾ ), റിയാസ് നർമ്മകല ,ബാബു അന്നൂർ ) ജോർജ്ജ് എബ്രഹാം തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .
ദുബായിൽ 
ബിസിനസ്ക്കാരനായ ലൂക്ക് ആൻ്റണി ഒരു ഗ്രാമത്തിലെ പോലീസ് സ്റ്റേഷനിലേക്ക് തൻ്റെ കാർ അപകടത്തിൽപ്പെട്ടതിനെ ക്കുറിച്ചും ഗർഭിണിയായ തൻ്റെ ഭാര്യയെ കാണാനില്ലെന്നും പരാതി പ്പെടുന്നു.അവൾ ജീവിച്ചിരിപ്പുണ്ടെന്ന്
വിശ്വസിക്കുന്ന ഏകവ്യക്തി ലൂക്ക് ആൻ്റണി മാത്രമാണ്. അടിമുടിദുരുഹത നിറഞ്ഞ
കഥാപാത്രമാണ് ലൂക്ക് ആൻ്റണി. അയാളുടെ ജീവിതവുമായി ചുറ്റിപറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്. പെരുമാറ്റം കാണുമ്പോൾ ഒരു സൈക്കോ ആണെന്ന് നമുക്ക് തോന്നും .തൻ്റെ കുടുംബം തകർത്തവനെ നശിപ്പിക്കാനാണ് ദുബായിൽ നിന്ന് ലൂക്ക് ആൻ്റണി നാട്ടിൽ എത്തുന്നത്. ലൂക്കിൻ്റെ വരവും പ്രവൃത്തിയും എല്ലാം വേറിട്ട് നിൽക്കുന്നു. 

റോഷാക്കിന്റെ തിരക്കഥ സമീർ അബ്ദുൽ ഒരുക്കുന്നു. " അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ " ," ഇബിലീസ് " എന്നീ സിനിമകളുടെ തിരക്കഥ ഒരുക്കിയത് സമീർ അബ്ദുൽ അണ് . സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും ഏറെ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ സംഗീതം മിഥുൻ മുകുന്ദനും സൗണ്ട് ഡിസൈനർ നിക്സണും , പ്രോജക്ട്  ഡിസൈനർ എൻ.എം ബാദുഷയും , ചിത്രസംയോജനം കിരൺദാസും,കലാസംവിധാനം ഷാജി നടുവിലും , പ്രൊഡക്ഷൻ കൺട്രോളർ  പ്രശാന്ത് നാരായണനും , ചമയം  റോണക്സ് സേവ്യർ & എസ്. ജോർജ്എന്നിവരും,
വസ്ത്രാലങ്കാരം സമീറ സനീഷും ,പി ആർ ഓ പ്രതീഷ് ശേഖറുമാണ്. 

​മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ്ചിത്രംനിർമ്മിച്ചിരിക്കുന്നത്.ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം തിയറ്ററുകളിൽഎത്തിച്ചിരിക്കുനനത്.കൊച്ചിയിലുംദുബൈയിലുമാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നത് ." കെട്ട്യോളാണ് എൻ്റെ മലാഖ "യക്ക് നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് " റോഷാക്ക് " . 

മമ്മൂട്ടിയുടെ അഭിനയമാണ് സിനിമയുടെ പ്രധാന ഘടകം. മുഖഭാവങ്ങളിലുംസംഭാഷണങ്ങളിലും സൂക്ഷ്മതയിലും മമ്മൂട്ടി നീതി പുലർത്തി. ഗ്രേസ് ആൻ്റണി , ബിന്ദു പണിക്കർ, ഷറഫുദീൻ,.ജഗദീഷ്തുടങ്ങിയവരുംതങ്ങളുടെകഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചു. 

സംവിധായകൻ നിസാം ബഷീറിൻ്റെ അവതരണ ശൈലി ശ്രദ്ധേയം .ഒരു സ്ലോ പോയ്സൺ ത്രില്ലർ ജേണറിൽ ഉൾപ്പെടുത്താവുന്ന ഈ ചിത്രത്തെ ഇത്രയും
മനോഹരമാക്കിയത് സംവിധായകൻ്റെ മികവ് തന്നെ.
മമ്മൂട്ടിയെന്ന നടനെ ഉപയോഗിക്കാൻ നിസാമിന് കഴിഞ്ഞു. മിഥുൻ മുകുന്ദിൻ്റെ പശ്ചാത്തല സംഗീതം ഗംഭീരമാണ്. ത്രില്ലർ ഹൊറർ മൂഡ്പ്രേക്ഷകരിൽനിലനിർത്താൻ സാധിച്ചു. നിമിഷ് രവിയുടെ 
ഛായാഗ്രഹണം ഈ സിനിമയ്ക്ക് മുതൽകൂട്ടാണ്. 

അഭിനയം ,മേക്കിംഗ്, പശ്ചാത്തല സംഗീതം , പ്രൊഡക്ഷൻ ഡിസൈൻ എന്നി രംഗങ്ങളിൽ " റോഷാക്ക് " ഗംഭീരം തന്നെ എന്ന് പറയാം. 

വേട്ടയാടപ്പെട്ട ഭൂതകാലമുള്ള  അപരിചിതനായ ലൂക്ക് ആൻ്റണി പലപ്പോഴും അവൻ്റെ മനസുമായി ഇഴയുന്നുണ്ടെന്നും,  പകുതി പണിതതും ,പകുതി നശിച്ചതുമായ ഒരു വീടിനുള്ളിൽ സജീകരിച്ചിരിക്കുന്നതുമൊക്കെഒരു ദൃശ്യാനുഭവാണ്.  


No comments:

Powered by Blogger.