ഹരികുമാറിൻ്റെ " ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ " കുടുംബചിത്രമാണ്.

Rating : ⭐⭐⭐/ 5.
സലിം പി. ചാക്കോ 
cpK desK .



സൂരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവരെ പ്രധാന  കഥാപാത്രങ്ങളാക്കി
ഹരികുമാർ സംവിധാനം ചെയ്ത ചിത്രമാണ്  ''ഓട്ടോ റിക്ഷക്കാരന്‍റെ ഭാര്യ''.പ്രശസ്‌ത എഴുത്തുകാരന്‍ എം.മുകുന്ദൻ ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. എം. മുകുന്ദന്‍റെ തന്നെ പ്രശസ്‌ത നോവലായ ''ഓട്ടോ
റിക്ഷാക്കരന്‍റെ ഭാര്യ " എന്ന കഥയുടെദൃശ്യാവിഷ്ക്കാരമാണിത്.  

മാഹിയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.മീത്തലെപ്പുരയിലെ സജീവൻമടിയനായഓട്ടോഡ്രൈവറാണ്. അയാളുടെ ജീവിതത്തിലേക്ക്നെടുബ്രയിലെ ബാലൻ്റെ മകൾ രാധിക എത്തുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. 

കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, മൻരാജ് ,സുനിൽ സുഗദ ,ബേബി അലൈന
ഫിദൽ, രജത് കുമാർ ,ബൈജു  തുടങ്ങിയവർ  ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി.അബ്‌ദുല്‍ നാസർ, ബേനസീർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഛായാഗ്രഹണ എൻ.അഴകപ്പനും, ഗാനരചന പ്രഭാവർമ്മയും, സംഗീതം ഔസേപ്പച്ചനും, എഡിറ്റിംഗ് അയൂബ്ഖാനും, കലാ സംവിധാനം ത്യാഗു തവനൂരും,മേക്കപ്പ് റഹീം കൊടുങ്ങല്ലുരുംനിർവ്വഹിക്കുന്നുഷാജി പട്ടിക്കരയാണ് പ്രൊഡക്ഷൻ കൺട്രോളർ.

എൽസമ്മ എന്ന ആൺക്കുട്ടി, ആർട്ടിസ്റ്റ് തുടങ്ങിയ 
ചിത്രങ്ങളിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിച്ച ആൻ അഗസ്റ്റിൻ ഈ ചിത്രത്തിലെ രാധിക എന്ന കഥാപാത്രത്തിലുടെ ശക്തമായ തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച സജീവൻ ഗംഭീരം. ജനാർദ്ദനൻ്റെ കഥാപാത്രം ഫ്രഞ്ച് വാസു  പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമാണ്. 

" സുകൃതം " പോലുള്ള മികച്ച സിനിമകൾ പ്രേക്ഷകന് സമ്മാനിച്ച ഹരികുമാറിൻ്റെ  സംവിധാനം ഒരിക്കൽ കൂടി മികച്ചതായി. ഈ കഥ എവിടെയും സംഭവിക്കാം.

 
 
 

No comments:

Powered by Blogger.