ആർ.എ കാർത്തികിൻ്റെ " നിത്തം ഒരു വാനം " നവംബർ നാലിന് റിലീസ് ചെയ്യും. അശോക് സെൽവൻ , അപർണ്ണ ബാലമുരളി മുഖ്യവേഷങ്ങളിൽ.

ആർ.എ കാർത്തിക് രചനയും സംവിധാനവും നിർവ്വഹിക്കുന്ന റോമൻറിക് ചിത്രം  " നിത്തം  ഒരു വാനം " നവംബർ നാലിന് തിയേറ്ററുകളിൽ എത്തും .

അശോക് സെൽവൻ ,അപർണ്ണ ബാലമുരളി ,റിതു വർമ്മ, ശിവാത്മിക രാജശേഖർ ,ശിവദ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. 

വിധു അയ്യണ്ണ ഛായാഗ്രഹണവും ,ആൻ്റണി എഡിറ്റിംഗും ,ഗോപി സുന്ദർ സംഗീതവും, കൃതിക നെൽസൺ ഗാനരചനയും  നിർവ്വഹിക്കുന്നു. ദീപ്തി സുരേഷ് ,ദീപക് ബ്ലൂ ,കൃതിക നെൽസൺ എന്നിവരാണ് ഗാനങ്ങൾആലപിച്ചിരിക്കുന്നത്. 
വൈകോം 18 സ്റ്റുഡിയോസ്, റൈസ്ഈസ്റ്റ്എൻ്റെർടെയ്മെൻ്റിൻ്റെ ബാനറിൽ ശ്രീനിധി, സാഗർ പി. രൂപേക് ,പ്രണവ് തേജ് എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.എസ്.
എസ്. സിനിമാസാണ് ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ  എത്തിക്കുന്നത്. 

സലിം പി. ചാക്കോ.

No comments:

Powered by Blogger.