" ബനാറസ് " നാലിന് റിലീസ് ചെയ്യും.

പുതുമുഖം സായിദ് ഖാൻ, സോണൽ മൊണ്ടേറോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയതീർത്ഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ സിനിമയായ "ബനാറസി"ന്റെ പ്രീ റിലീസ് ഇവന്റ് ഹുബ്ലിയിലെ  റെയിൽവേ സ്‌പോർട്‌സ് ഗ്രൗണ്ടിൽ  നടന്നു.

ചലഞ്ചിംഗ് സ്റ്റാർ ദർശൻ, വിനോദ് പ്രഭാകർ, നേനപ്പിറളി പ്രേം, വി.നാഗേന്ദ്ര പ്രസാദ്, സംവിധായകൻ ജയതീർദ്ധ എന്നുതുടങ്ങി നിരവധി പേർ ബനാറസിന്റെ ഈ ഗ്രാൻഡ് പ്രീ-റിലീസ് ഇവന്റിൽ പങ്കെടുത്തു.

സുജയ് ശാസ്ത്രി, ദേവരാജ്, അച്യുത് കുമാർ, സപ്ന രാജ്, ഭർകത് അലി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അജനീഷ് ലോക്നാഥ് ആണ് സംഗീതം നൽകിയിരിക്കുന്നത്.. നവംബർ 4 നു ചിത്രം റിലീസ് ചെയ്യും.. 
മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ഒരേ സമയം റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മോഷൻ പോസ്റ്ററിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. നാഷണൽ ഖാൻസ് പ്രൊഡക്ഷൻസിലൂടെ തിലക് രാജ് ബല്ലാലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അദ്വൈത ഗുരുമൂർത്തിഛായാഗ്രഹണവും കെ.എം. പ്രകാശ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. മുളകുപ്പാടം ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. 

പി ആർ ഒ-എ എസ് ദിനേശ്, ശബരി.

No comments:

Powered by Blogger.