ഇനി ഗായകനായി തിളങ്ങാൻ അപ്പാനി ശരത്


അഭിനയം മാത്രമല്ല തനിക്ക് ഗംഭീരമായി പാടുവാനും സാധിക്കുമെന്ന് തെളിയിച്ചിരിക്കയാണ് അപ്പാനി ശരത്. "കിർക്കൻ" എന്ന തന്റെ പുതിയ ചിത്രത്തിന് വേണ്ടി പാടിക്കൊണ്ടാണ് അപ്പാനി സിനിമാ പിന്നണി ഗാനരംഗത്തേക്ക് കടന്നു വന്നിരിക്കുന്നത്. 

പാട്ട്  സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.  ഗാനരംഗത്തിലുള്ള അപ്പാനിയുടെ ഡാൻസും പ്രത്യേകശ്രദ്ധനേടിയിരിക്കുകയാണ്.


ജോബി ജോസ് സിനിമാസിനു 
വേണ്ടി ജോബി ജോസ്  നിർമ്മിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് മണികണ്ഠൻ അയ്യപ്പയാണ്. ചിത്രത്തിന്റെ സംവിധാനം ജോഷ്. ഹരി സാഗർ, ആർ ജെ അജീഷ് സാരംഗി എന്നിവരാണ് വരികൾ എഴുതിയിരിക്കുന്നത്.. ഗാന ചിത്രീകരണം ശ്യാം. എഡിറ്റർ അമൽ വ്യാസ്,
 ഡി ഐ കളർ കോബ്ളർ, മേക്കപ്പ് സുനിൽ നാട്ടക്കൽ, സോങ് സ്റ്റൈലിസ്റ്റ് കൃഷ്ണ വിശ്വം, ആർട്ട് ഉല്ലാസ് ഉണ്ണി.

അപ്പാനിശരത്തിനെ കൂടാതെ മഖ്ബൂൽസൽമാൻ,സലിംകുമാർ,കനികുസൃതി,
വിജയരാഘവൻ,ജോണി ആന്റണി, അനാർക്കലി മരക്കാർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു . നാടകരംഗത്ത് നിന്നുള്ള 27 പുതുമുഖങ്ങൾ കൂടി ചിത്രത്തിന്റെ ഭാഗമാകുന്നു. ഒരു പോലീസ് സ്റ്റേഷനിൽ ഒരു ദിവസം നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഒരു പരീക്ഷണ ചിത്രം കൂടിയാണ് ഇതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. 28 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണംപൂർത്തിയാക്കിയത്. പാലക്കാട് ആയിരുന്നു പ്രധാന ലൊക്കേഷൻ.

ഡിസംബർ അവസാനത്തോടെ ചിത്രം തീയറ്ററുകളിൽ എത്തും.

 പി ആർ ഓ മഞ്ജു ഗോപിനാഥ്

No comments:

Powered by Blogger.