സോമൻ അമ്പാട്ട് കഥ എഴുതി സംവിധാനം ചെയ്യുന്ന " 5ൽ ഒരാൾ തസ്കരൻ" നാളെ റിലീസ് ചെയ്യും.

സോമൻ അമ്പാട്ട് കഥ എഴുതി സംവിധാനം ചെയ്യുന്ന " 5ൽ ഒരാൾ തസ്കരൻ " നാളെ            ( ഒക്ടോബർ 28 വെള്ളി )  റിലീസ് ചെയ്യും.

ജയശ്രീ സിനിമാസിന്റെ ബാനറിൽ പ്രതാപൻ വെങ്കടാചലം, ഉദയശങ്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്  വെങ്കട്ടരാമൻ. തിരക്കഥ സംഭാഷണം ജയേഷ് മൈനാഗപ്പള്ളി. 

ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രം ആവുന്ന ചിത്രത്തിൽ രൺജി പണിക്കർ,കലാഭവൻഷാജോൺ, സിദ്ധാർത്ഥ രാജൻ, ഹരീഷ് പേരടി,ഹരീഷ്കണാരൻ,ശിവജി ഗുരുവായൂർ, പാഷാണം ഷാജി, സുബ്രഹ്മണ്യൻ ബോൾഗാട്ടി, മനുരാജ്,തിരു, അരിസ്റ്റോ സുരേഷ്, ശ്രവണ, അംബിക, നീനാ കുറുപ്പ്,കുളപ്പുള്ളി ലീല, മീനാക്ഷി മഹേഷ് തുടങ്ങിയവർ അഭിനയിക്കുന്നു. മണികണ്ഠൻ പി.എസ് ഛായാഗ്രാഹണവും സന്ദീപ് കുമാർ എഡിറ്റിങ്ങും നിർവഹിക്കുന്നു. നിർമാണ നിർവഹണം ഷാജി പട്ടിക്കര. പി.കെ. ഗോപി, പി.ടി.ബിനു എന്നിവരുടെ ഗാനങ്ങൾക്ക് അജയ് ജോസഫ് സംഗീതം പകർന്നു. ഷബീറലി കലാ സംവിധാനവും സജി കൊരട്ടി ചമയവും രാധാകൃഷ്ണൻ മങ്ങാട്ട് വസ്ത്രാലങ്കാരവും അനിൽ പേരാമ്പ്ര നിശ്ചല ഛായാഗ്രാഹണവും നിർവഹിക്കുന്നു.
 

No comments:

Powered by Blogger.