YELL - പ്രവാസ ലോകത്ത് നിന്ന് മികച്ചൊരു ഹ്രസ്വചിത്രം

പ്രാസലോകത്ത് നിന്ന് എത്തിയ മികച്ചൊരു ഹ്രസ്വചിത്രമാണ് YELL.വി ടോക്ക് ഇന്ത്യ നിർമ്മിച്ച്‌ മെഹബൂബ്‌ വടക്കാഞ്ചേരി സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം യൂടൂബിൽ റിലീസായി.പ്രവാസ ലോകത്ത് നിന്നിറങ്ങിയ ഏറ്റവും നല്ല സിനിമഎന്നാണ്സംവിധായകൻ ലിയോ തദേവൂസ്‌ ചിത്രത്തെ വിശേഷിപ്പിച്ചത്.

പരിസരം നോക്കാതെ സംസാരിക്കുന്നവർക്കുള്ള ശക്തമായ താക്കീതാണ് ഈ ചിത്രം .ഈ ചിത്രത്തിന്റെ പ്രധാന ഹൈലേറ്റ്‌ , യു എ ഇ യിലെ അറബികൾ പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ്.ഈ ഹ്രസ്വചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽചർച്ചാവിഷയമായി മാറിയിരിക്കുന്നു.

ദുബായ്‌ എക്പോ കഴിഞ്ഞ്‌ യാത്ര ചെയ്ത ബസിൽ നിന്നും, ഒരു കോഫീ ഷോപ്പിൽ നിന്നും ഉണ്ടായ അനുഭവത്തിൽ നിന്നുമാണ് ഈ ചിത്രത്തിൻ്റെ കഥാതന്തു സംവിധായകൻ മെനഞ്ഞെടുത്തത്. പരിസരം നോക്കാതെ ഉച്ചത്തിൽ സംസാരിച്ച്ബുദ്ധിമുട്ടിക്കുന്നവർക്ക്ഒരുതാക്കീതും,സമൂഹത്തിന് നല്ലൊരു മെസേജു നൽകുകയുമാണ് ഈ ചിത്രം.

നിരവധി ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്ത്‌ ,ഭരത് മുരളി ഷൊർട്ട്ഫിലിം അവാർഡ് നേടുകയും , 2021 ലെ ഫിലിം കൃട്ടിക്സ്‌ അവാർഡ്‌ നേടിയ സമീർ എന്ന സിനിമയിലെ ബംഗാളി ഫാറൂഖ്‌ എന്ന കഥാപാത്രത്തെഅവതരിപ്പിക്കുകയും ചെയ്ത മെഹബൂബ്‌ വടക്കാഞ്ചേരിയാണ് YELL എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത്. 

ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത സിനിമ താരങ്ങളായ ജോയ് മാത്യു , ഷൈൻ നിഗം  ,  ജുമാന ഖാൻ എന്നിവർ ചേർന്ന്  പ്രകാശനംചെയ്തു.വിസിനിമാസ് യൂറ്റ്യൂബ് ചാനൽ ചിത്രം റിലീസ് ചെയ്തു.

വി ടോക്ക് ഇന്ത്യയ്ക്കു വേണ്ടി ഉദയൻ ടി.എസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ രചന, സംവിധാനം - മെഹബൂബ് വടക്കാഞ്ചേരി ,ഡി.ഒ.പി - അമീർ പട്ടാമ്പി, ബി.ജി.എം-കിരൺ ജോസ്, കോർഡിനേറ്റർ -സുബൈനാസ്ചേബ്ര, ആർട്ട് - സജീന്ദ്രൻ പുത്തൂർ, എഫക്സ് - മിക്സ് - ഷിജു സേവ്യർ, അസോസിയേറ്റ് ഡയറക്ടർ -രാജീവ് നായർ, ഡിസൈൻ - അതുൽ, സ്റ്റിൽ - ഉണ്ണികൃഷ്ണൻ ഒറ്റ തെങ്ങിൽ, ഖാലീദ് അൽ സറൂണി,സാമി,ബേബിയ്യാറഖാലീദ്, ശ്രീലക്ഷ്മി സന്തോഷ്, ജയരാജ് പ്രഭാകർ, നൗഷാദ് ചാവക്കാട്, സജി എസ് പിളൈ, സുബിനാസ് ചെംബ്ര, വിജയ റെജിത്ത് റഹാം, ശ്രീനാഥ്, ഷഫീക്ക് എന്നിവർ അഭിനയിക്കുന്നു.

പി.ആർ.ഒ- അയ്മനം സാജൻ 

No comments:

Powered by Blogger.