" പാനിക് ഭവാനി " വീഡിയോ ഗാനം പുറത്തിറങ്ങി.


സൂരജ് സൂര്യ സംവിധാനം നിർവ്വഹിച്ച "പാനിക് ഭവാനി" എന്ന സിനിമയിലെ വീഡിയോ ഗാനം റിലീസായി. സൂരജ് സൂര്യ എഴുതിയ വരികൾക്ക് അജിത് ഏലൂർ സംഗീതം പകരുന്ന് മൻസൂർ ഇബ്രാഹിം , സിന്ദു കലാഭവൻ എന്നിവർ  ചേർന്ന് ആലപിച്ച "  എന്റെ ജന്മാണു നീ....." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. 

സൂരജ് സൂര്യ ഷേഷിക എന്നിവരാണ് ഗാനരംഗത്ത് അഭിനയിക്കുന്നത്.ബേബി സായൂജ്യ, സൂരജ് സൂര്യ, ശേഷിക,രാംജിത്,ജോസ്,നീനു,ഷീലനായർ,സുധീഷ്,ഷിഫാസ്,അജാസ്,സജിത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
രാജശ്രീ ക്രിയേഷൻസിന്റെ ബാനറിൽ സൂരജ് സൂര്യ സംവിധാനം ചെയ്യുന്ന "പാനിക് ഭവാനി " എന്ന സസ്പൻസ് ഹൊറർ ത്രില്ലർ ചിത്രം
 ഉടൻ പ്രദർശനത്തിനെത്തുന്നു.

കേരളത്തിൽ ജീവിക്കുന്ന ഒരു പാവപ്പെട്ട തമിഴ് കുടുംബ ജീവിതത്തിന്റെപശ്ചാത്തലത്തിൽ കുട്ടികൾക്ക് നേരെ നടക്കുന്നപീഢനങ്ങൾക്കെതിരെ ഉള്ള  പ്രമേയമാണ് ഈ ചിത്രത്തിൽദൃശ്യവത്കരിക്കുന്നത്. ഒരു തമിഴ് പാട്ടും ഒരു മലയാളം പാട്ടും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഛായാഗ്രഹണം നൗഷാദ് ചെട്ടിപ്പടി നിർവ്വഹിക്കുന്നു.
സൂരജ് സൂര്യ,സുന്ദർ  കോയമ്പത്തൂർ എന്നിവരുടെ വരികൾക്ക് അജിത് ഏലൂർ സംഗീതംപകരുന്നു.എഡിറ്റിംങ്,വിഎഫ്എക്സ്-അരുൺ കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ-ഷിഫാസ് ഹുസൈൻ,കല-അർജ്ജുൻ രാവണ, മേക്കപ്പ്-നീനു പയ്യാനയ്ക്കൽ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-എസ് ഗോവിന്ദ് രാജ്, പോസ്റ്റർ ഡിസൈൻ-അരുൺ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.