മണിരത്നത്തിൻ്റെ " പൊന്നിയിൻ സെൽവൻ (P.S - 1 ) സെപ്റ്റംബർ മുപ്പതിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

ആക്ഷൻ ചിത്രമായ " പൊന്നിയിൻ  സെൽവൻ - 1 " സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ എത്തും .
മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അരുൾ മൊഴിവർമ്മൻ്റെ ആദ്യകാല കഥയാണ് സിനിമ പറയുന്നത്. 

സുന്ദരചോളൻ്റെഭരണകാലത്തെ കീരീടാവകാശിയും വടക്കൻ സേനാപതിയുമായ ആദിത കരികാലനായി വിക്രമും, പുഴുവുർ രാജ്ഞിയായും, ആദിത കരികാലൻ്റെ പ്രണയിനി നന്ദിനിയായും ഇരട്ട വേഷത്തിൽ ഐശ്വര്യ റായ് ബച്ചനും ,അരുൾ മൊഴി വർമ്മ നായിജയംരവിയും,വണ്ടിയതേവൻ എന്ന വള്ളവരയ്യൻ വന്തിയതേവനായികാർത്തിയും, ഇളയ പിരാട്ടി കുന്ദവായിയായി  തൃഷയും, കൊടുമ്പാലൂർ രാജകുമാരിയായി ശോഭിത ധൂളിപാലയും ,ബൂത്തി വിക്രമ കേസരിയായി പ്രഭുവും ,പെരിയ പഴുവേട്ട രായരായി ശരത് കുമാറും ,പാർഥിബേന്ദ്രനായി വിക്രം പ്രഭുവും, ആഴ് വാർകാടിയൻ നമ്പിയായി ജയറാമും ,പരാന്തക ചോളൻ രണ്ടാമനായി പ്രകാശ് രാജും, പുങ്കുഴലിയായി ഐശ്വര്യ ലക്ഷ്മിയും , മധുരാന്തക ഉത്തമ ചോളനായി റഹ്മാനും, ചിന്ന പഴുവേട്ട രായരായി ആർ. പാർത്ഥിപനും, കദ്ദബൂർ സാംബു വരച്ചറായി നിഴലുകൾ രവിയും, മിലാദടയറായി ലാലും, വിജയാലയ ചോളനായി വിജയകുമാറും ,വാനവൻ മഹാദേവിയായി വിദ്യാ സുബ്രഹ്മണ്യനും ,സെംബിയൻ മഹാദേവിയായി ജയചിത്രയും, വീര പാണ്ഡനായി നാസറും, പ്രതിനായകൻ രവിദാസനായി കിഷോറും ,സോമൻ സാംബവ നായി റിയാസ് ഖാനും ,വര ഗുണനായി അർജുൻ ചിദംബരവും ,പരിചാരിക വാസുകിയായി വിനോദിനി വൈദ്യനാഥനും ,രാക്ക മകളായി നിമ്മിറാഫേലും,പാണ്ഡ്യരാജകുമാരനായി മാസ്റ്റർ രാഘവനും, രാഷ്ട്രകൂട രാജാവായി ബാബു ആൻ്റണിയും ,കാലാമുഖരായി മകരന്ദ് ദേശ് പാണ്ഡെയും, യുവ നന്ദിനിയായി സാറ അർജൂനനും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയ് യേശുദാസ് ,അംസത്ത് ഖാൻ, ബാലാജി ശക്തിവേലും ഇവരോടൊപ്പംഅഭിനയിക്കുന്നു

തിരക്കഥമണിരത്നം,ഇളങ്കോകുമാരവേൽ എന്നിവരും, സംഭാഷണം ബി.ജയമോഹനും, 
ഛായാഗ്രഹണം രവിവർമ്മനും, എഡിറ്റിംഗ് എ.ശ്രീകർപ്രസാദും, സംഗീതം , പശ്ചാത്തല സംഗീതം എന്നിവ  എ.ആർ. റഹ്മാനും, പ്രൊഡക്ഷൻ ഡിസൈൻ തോട്ട തരണിയും  നിർവ്വഹിക്കുന്നു. ടിപ്സ് ആണ് ചിത്രത്തിൻ്റെ ഓഡിയോ അവകാശം വാങ്ങിയത്. ആറ് ഗാനങ്ങളാണ് ഉള്ളത്. ഇളങ്കോ ക്യഷ്ണൻ, കബിലൻ ,കൃതിക നെൽസൺ, ശിവ അനന്ത് എന്നിവർ തമിഴ് പതിപ്പിലും ,തെലുങ്ക് ,മലയാളം, കന്നഡ ഭാഷകളിൽ യഥാക്രമം മെഹബൂബ് കോടാൾ ,അനന്ത ശ്രീറാം ,റഫീഖ് അഹമ്മദ്, ജയന്ത്കൈകിനിഎന്നിവരുമാണ് ഗാനരചന നിർവ്വഹിച്ചത്. 

മദ്രാസ് ടാക്കീസും ,ലൈക്ക പ്രൊഡക്കൻസിൻ്റെ കീഴിൽ മണിരത്നവും ,അല്ലിരാജ സുബാസ്ക്കരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രണ്ട് ഭാഗങ്ങൾ ഈ സിനിമയ്ക്കുണ്ട്. കേരളത്തിൽ ഗോകുലം മൂവിസാണ് ചിത്രം തീയേറ്ററുകളിൽഎത്തിക്കുന്നത്170 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം . സ്റ്റാൻഡേർഡ്, ഐമാക്സ് ഫോർമാറ്റിലാണ് ആദ്യഭാഗം റിലീസ് ചെയ്യുന്നത് .

തമിഴ് പതിപ്പിന് കുന്ദവായ്, പൂങ്കുഴലി കഥാപാത്രങ്ങൾക്ക് തൃഷയും ഐശ്വര്യ ലക്ഷ്മിയും സ്വന്തം ശബ്ദമാണ് നൽകിയിരിക്കുന്നത്. തമിഴ്, ഹിന്ദി ,തെലുങ്ക് ,മലയാളം, കന്നഡ ഭാഷകളിൽ വിക്രം സ്വന്തമായി ഡബ്ബ് ചെയ്തു. ജയംരവി ,കാർത്തി എന്നിവർ ചേർന്നാണ് തമിഴ് ,തെലുങ്ക് പതിപ്പുകൾക്ക് ഡബ്ബ് ചെയ്തത്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.