ശ്രീനാഥ് ഭാസിയുടെ " ചട്ടമ്പി" .




Rating : ** / 5
സലിം പി. ചാക്കോ .
cpK desK.




ശ്രീനാഥ് ഭാസിയെ നായകനാക്കി അഭിലാഷ് എസ്. കുമാർ സംവിധാനം ചെയ്ത ചിത്രമാണ് " ചട്ടമ്പി " .

ഇടുക്കിയിലെ കൂട്ടാറിൽ തൊണ്ണൂറുകളിൽ നടക്കുന്ന കഥയാണിത്.അക്രമാസക്തനായ ഒരു മനുഷ്യൻ്റെ അവസാന നാളുകളെ കുറിച്ചുള്ള കൗതുകകരമായ കഥയാണ് പ്രമേയം. 

താഴേതിൽ അവിര മകൻ സക്കറിയ എന്ന കറിയ നാട്ടിലെ ചട്ടമ്പിയാണ്. ചെറുപ്പത്തിലെ സ്വന്തം അപ്പനെ തല്ലിയാണ് കറിയ തുടങ്ങുന്നത്. അമ്മച്ചിയോട്സ്നേഹമുണ്ടെങ്കിലും അതൊന്നും കറിയ പ്രകടിപ്പിക്കുകയില്ല. മൂട്ടാട്ടിൽ ജോൺ എന്ന സ്ഥലത്തെ പലശിക്കരാന്റെ ഗുണ്ടയാണ് കറിയ. എന്നാൽ ജോൺ തന്നെ അന്യനായി കാണുന്നു എന്ന വികാരവും കറിയക്ക് അറിയാം. മാനസികമായി അകലുന്ന ഇവർ ഒരുഘട്ടത്തിൽ ശത്രുക്കളായി മാറുന്നു. ഇവിടെ ജോണിനെ രക്ഷിക്കാൻ മറ്റൊരാൾ അയാളറിയാതെ
കളത്തിലിറങ്ങുന്നതാണ് ചട്ടമ്പിയുടെ പ്രമേയം .

തിരക്കാഥാകൃത്ത്, അസോസിയേറ്റ് ഡയറക്ടർ എന്നീ നിലകളിൽ പ്രശസ്തനായ അഭിലാഷ് എസ്. കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത് .

ശ്രീനാഥ് ഭാസി എന്ന താരത്തിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രകടനമാണ് പ്രേക്ഷകർ കാണുന്നത്.  സിസിലി എന്ന കഥാപാത്രമായി ഗ്രേസ് ആന്റണി മികച്ച പ്രകടനം  കാഴ്ച്ചവെച്ചു.  ചെമ്പൻ വിനോദ് ജോസ് ജോൺ മുട്ടാട്ടിലായി തിളങ്ങി.ഗുരുസോമസുന്ദരം
മുനിയാണ്ടിയായി തിളങ്ങി എന്നു പറയാൻ കഴിയില്ല. അദ്ദേഹത്തിൻ്റെ കഥാപാത്രവും വരികളും തിരക്കഥയുമായി പൊരുത്തപ്പെടുന്നില്ല. ചിലമ്പൻ്റെ ജോണിൻ്റെ അച്ഛൻ്റെ വേഷം പ്രേക്ഷക ശ്രദ്ധ നേടി. ബിനു പപ്പു ,മൈഥിലി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചു. 

കഥ ഡോൺ പാലത്തറയും ,
തിരക്കഥയുംഛായാഗ്രഹണവും അലക്സ് ജോസഫും ഒരുക്കുന്നു. 

ശാശ്വതമായ ഒരു മതിപ്പ് അവശേഷിപ്പിക്കാൻ ചട്ടമ്പിക്ക് കഴിയുന്നില്ല. ടൈറ്റിൽ ക്രെഡിറ്റുകൾക്കൊപ്പം കഥാപാത്രങ്ങൾ മാഞ്ഞു പോകുന്നു. ചട്ടമ്പി വെറും ചട്ടമ്പി മാത്രം ....



No comments:

Powered by Blogger.