സാമൂഹ്യ വിഷയങ്ങൾക്കൊപ്പം ശക്തമായ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് പ്രതിപാദിക്കുന്ന വേറിട്ട ചിത്രമാണ് " Mei Hoom മൂസ " .ലാൻസ് നായ്ക് മുഹമ്മദ് മൂസയായി സുരേഷ് ഗോപി തിളങ്ങി. ജിബു ജേക്കബിൻ്റെ വ്യത്യസ്തയുള്ള സംവിധാനം.

Rating : ****/ 5.
സലിം പി. ചാക്കോ 
cpK desK.


സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന   "Mei Hoom മൂസ " തീയേറ്ററുകളിൽ എത്തി.  

" കണ്ടോനെ കൊന്ന് സ്വർഗ്ഗം തെണ്ടി നടക്കുന്ന മാപ്ളയല്ല മൂസ .ഇന്ത്യയ്ക്ക് വേണ്ടി ചാവാനിറങ്ങിയ ഇസ്ലാമാണ് മൂസ " ഇത് തന്നെയാണ് സിനിമയുടെ പ്രമേയവും . സാമൂഹ്യ വിഷയങ്ങൾക്കൊപ്പം ശക്തമായകുടുംബപശ്ചാത്തലവും ,കുടുംബ ബന്ധങ്ങളും, ബന്ധങ്ങളുടെ കെട്ടുറപ്പുമൊക്കെ  ഈ സിനിമയിൽ പ്രതിപാദിക്കുന്നു. 

മരണമടഞ്ഞു എന്ന് കരുതപ്പെട്ട  ലാൻസ് നായ്ക്ക് മുഹമ്മദ് മൂസ പത്തൊൻപത് വർഷങ്ങൾക്ക് ശേഷം നാട്ടിൽ തിരികെ എത്തുമ്പോൾ സമൂഹത്തിലുംകുടുംബത്തിലും  ഉണ്ടായ മാറ്റങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. 

സുരേഷ് ഗോപി ( ലാൻസ് നായിക്ക് മുഹമ്മദ് മൂസ ) ,പൂനം ബജ്വവ ( കുഞ്ഞിപാത്തു), ഹരീഷ് കണാരൻ ( താമി ), സൈജു കുറുപ്പ് ( ബീരാൻ),
ശ്രിന്ദ ( സുഹ്റ ) ,അശ്വനി റെഡ്ഡി ( ലക്സി ) ,സലിം കുമാർ ( അഡ്വ. മനോഹരൻ ) ,മേജർ രവി ( ഡി.എസ്.സി ഓഫീസർ ), കരമന സുധീർ ( സബ് ഇൻസ്പെക്ടർ  ആൻ്റോ ), ശശാങ്കൻ മയ്യനാട് ( മൊട്ട), ജൂബിൽ രാജൻ പി. ദേവ് ( പൊന്നാനി സർക്കിൾ ഇൻസ്പെക്ടർ ഉല്ലാസ് ) ,വീണ നായർ (പി. പങ്കജം), സിൻ്റോ സണ്ണി ( പൊറിഞ്ചു ) ,മിഥുൻ രമേശ് ( ബഷീർ) ,കലാഭവൻ റഹ്മാൻഎന്നിവരോടൊപ്പം
നിർമ്മാതാക്കളായ ഡോ. സി.ജെ. റോയ് , തോമസ് തിരുവല്ല എന്നിവർ
അതിഥിതാരങ്ങളായും  
അഭിനയിക്കുന്നു. 

കഥ ,തിരക്കഥ ,സംഭാഷണം രൂപേഷ്റെയ്നും,ഛായാഗ്രഹണം വിഷ്ണു നാരായണനും , മേക്കപ്പ് പ്രദീപ് രംഗനും, ഡാൻസ് കോറിയാ ഗ്രാഫർ പ്രസന്ന മാസ്റ്ററും, ആക്ഷൻ കോറിയോ ഗ്രാഫർ മാഫിയ ശശിയും ,സ്റ്റിൽ ഫോട്ടോഗ്രാഫർ അജിത് വി. ശങ്കറും ,കോസ്റ്റ്യൂം ഡിസൈൻ നിസാർ റഹ്മത്തും, പ്രൊജക്ട്ഡിസൈൻസജിത്ശിവഗംഗയും ,സൗണ്ട് ഡിസൈനർ ബിനൂപ് എസ് .ദേവനും, കളറിസ്റ്റ് ലിജു  പ്രഭാകറും ,ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ്ഭാസ്കറും,പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂരാണ്.മഞ്ജു ഗോപിനാഥ്,
എ.എസ്. ദിനേശ്, വാഴുർജോസ് എന്നിവരാണ് പി.ആർ.ഓമാർ .

റഫീഫ് അഹമ്മദ് ഗാന രചനയും ,ശ്രീനാഥ് ശിവശങ്കർ ഗാനരചനയും ഒരുക്കുന്നു. " തെങ്ങേല പ്പൊൻ മറവിൽ ...." എന്ന ഗാനം ശ്രീനാഥ് ശിവശങ്കറും ," ആരംഭ തേനിമ്പ.... " എന്ന ഗാനം മധു ബാലകൃഷ്ണനുംആലപിക്കുന്നു. 

കോൺഫിഡൻ്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളിൽഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.സെൻട്രൽ പിക്ച്ചേഴ്സാണ് ചിത്രം തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് .

കാർഗിൽ, വാഗാ ബോർഡർ, പുഞ്ച്, ഡൽഹി, ജയ്പ്പൂർ തുടങ്ങിയ പ്രദേശങ്ങളിലും പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടന്നത്. 

സുരേഷ് ഗോപിയുടെ 253 -മത്തെ സിനിമയാണിത്, " എല്ലാം ശരിയാകും " എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് ഒരുക്കുന്ന ചിത്രമാണിത്. 

ആക്ഷൻ ചിത്രങ്ങൾ മാത്രമല്ല കുടുംബചിത്രങ്ങളും താൻ അഭിനയിക്കുമെന്ന് വീണ്ടും തെളിയിക്കുന്നു. ലാൻസ് നായക് മുഹമ്മദ് മൂസയായി സുരേഷ് ഗോപി മികച്ച അഭിനയമാണ്കാഴ്ചവെച്ചിരിക്കുന്നത്. ഹരീഷ് കണാരൻ്റെ താമിയും, ശ്രിന്ദയുടെസുഹ്റയും പ്രേക്ഷക ശ്രദ്ധ നേടി. 

കാലിക പ്രസക്തിയുള്ള വിഷയമാണ് രൂപേഷ് റെയ്ൻ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. അത് മികച്ചരീതിയിൽഅണിയിച്ചൊരുക്കാൻ ജിബു  ജേക്കബിന് കഴിഞ്ഞു.മികച്ചകുടുംബചിത്രങ്ങളുടെ പട്ടികയിൽ " Mei Hoom മൂസ " യും ഉണ്ടാവും.
 

No comments:

Powered by Blogger.