വ്യത്യസ്ത ​ഗെറ്റപ്പുകളിൽ കാർത്തി; ആാംക്ഷ നിറച്ച് " സർദാർ " ടീസറെത്തി

" സർദാർ "  ഒക്ടോബര്‍ 24ന് റിലീസ് ചെയ്യും.


കാർത്തി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം സർദാറിന്റെടീസർപുറത്തിറങ്ങി.പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്ന ടീസറാണ് സർദാർ ടീം പുറത്തിറക്കിയിരിക്കുന്നത്. ഒരു സ്പൈ ആയിട്ടാണ് കാർത്തി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. 

അത് കൊണ്ട് വ്യത്യസ്ത ​ഗെറ്റപ്പുകളിൽ എത്തുന്ന കാർത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകർക്ക് കാണാൻ സാധിക്കും എന്നാണ് പ്രതീക്ഷ. പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാഷി ഖന്ന,മലയാളി താരം രജിഷ വിജയൻ, ബോളിവുഡ് നടൻ ചങ്കി പാണ്ഡെ, ലൈല, സഹാന വാസുദേവൻ, മുനിഷ്‍കാന്ത്, മുരളി ശര്‍മ, ഇളവരശ്, റിത്വിക് തുടങ്ങിയവരുംഅഭിനയിക്കുന്നു.

ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ജോര്‍ജ് സി വില്യംസ്ആണ്ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റൂബനാണ് 'സര്‍ദാര്‍' എന്ന സിനിമയുടെ ചിത്രസംയോജനംനിര്‍വഹിക്കുന്നത്. എസ് ലക്ഷ്‍മണ്‍ കുമാറാണ് 'സര്‍ദാര്‍' നിര്‍മിക്കുന്നത്. 'പ്രിൻസ്' പിക്ചേഴ്‍സിന്റ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. റെഡ് ജൈന്റ് മൂവീസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ചിത്രം ഒക്ടോബര്‍ 24ന് റിലീസ് ചെയ്യും. ടീസർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 43 ലക്ഷത്തിലധികം പേരാണ് ടീസർ യൂട്യൂബിൽ കണ്ടത്. ഫോർച്യൂൺ സിനിമാസാണ് കേരളത്തിൽചിത്രമെത്തിക്കുന്നത്. 

വിദേശ രാജ്യങ്ങളിലടക്കമാണ് 'സര്‍ദാര്‍' ചിത്രം ഷൂട്ട് ചെയ്‍തത്.. കാര്‍ത്തിക്ക് വലിയ ഹിറ്റ്ചിത്രംസമ്മാനിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

കേരള പി.ആർ.ഒ: പി.ശിവപ്രസാദ്

No comments:

Powered by Blogger.