" സത്യത്തിൽ ആരാണ് മഹാബലി " .

ജിതേഷ് ജിത്തു രചനയും ആലാപനവും സംഗീതവും നിർവഹിച്ച് ആദർശ് വേണുഗോപാലൻ സംവിധാനം ചെയ്യുന്ന മഹാബലിയുടെ യാഥാർഥ്യം വെളിപ്പെടുത്തുന്ന സംഗീത ആവിഷ്‌ക്കാരമാണ് "സത്യത്തിൽ ആരാണ് മഹാബലി".


എന്നും എപ്പോഴും ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ട ഒരു കഥാപാത്രമാണ് മാവേലി എന്ന് കേരളീയർ വിളിക്കുന്ന മഹാബലി. ഓണവും, പ്രജകളെ കാണാനായി ചിങ്ങത്തിലെ മഹാബലിയുടെഎഴുന്നള്ളത്തും എല്ലാം കേരളീയർ മാത്രമാണ് കഥകളിലൂടെ കൈമാറി വരുന്നത്. സത്യത്തിൽ ആരാണ് മഹാബലി?

സ്വർണ്ണക്കടക്കാരുടെയും തുണിക്കച്ചവടക്കാരുടെയും കടകളുടെ മുമ്പിൽ മോഡലായി നിൽക്കുന്ന, തടിച്ച, കുടവയറനായ ഒരു കോമാളിയോ?

അഭിമന്യ, സൂര്യ, ജിതേഷ് ജിത്തു, അനന്തലക്ഷ്മി ടീച്ചർ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ  ഛായാഗ്രഹണം
അഭിനവ് സുബ്രഹ്മണ്യൻ
 നിർവഹിക്കുന്നു. എഡിറ്റർ-രജിൻ കെ ആർ, പ്രോഗ്രാമിങ് & ശബ്ദമിശ്രണം-രാഗേഷ് സ്വാമിനാഥൻ,പി ആർ ഒ-എ എസ് ദിനേശ്. 

ഔറ ഫുട്ടേജ്
യൂട്യൂബ് ചാനലിലൂടെ മഹാബലി പ്രേക്ഷകരുടെ മുന്നിലെത്തുന്നു.

No comments:

Powered by Blogger.