അക്ഷരങ്ങളില്‍ നിന്ന് അരങ്ങിലെത്തുന്ന " ഒരു തെക്കന്‍ തല്ല് കേസ് " . നാളെ മുതൽ തീയേറ്ററുകളിൽ പൊരിഞ്ഞ അടി.'ഒരുപാടൊരുപാട് ഇഷ്ടപ്പെട്ട് സ്‌നേഹിച്ചുണ്ടാക്കിയ സിനിമ', ഒരു തെക്കന്‍ തല്ലുകേസിനെക്കുറിച്ച് ചിത്രത്തിലഭിനയിച്ച നടന്‍ റോഷന്‍പറയുന്നതിങ്ങനെയാണ്. 

പുതിയൊരു സിനിമയെക്കുറിച്ച് സംസാരിക്കേണ്ടി വരുമ്പോള്‍ എന്ത് പറയണം എവിടെ തുടങ്ങണം എന്നൊരു സംശയമുണ്ടാകാറുണ്ട്. എന്നാല്‍ ഈസിനിമയെക്കുറിച്ച് അങ്ങനെയൊരുസംശയങ്ങളും ഇല്ലായിരുന്നു. പകരം ഒരു വാക്കാണ്, ഈ പടം ഇഷ്ടപ്പെട്ടില്ലെങ്കില്‍, ഇത് മോശമാണെങ്കില്‍ നിങ്ങളെന്നെ നേരില്‍ വന്ന് തല്ലിക്കോ എന്ന്. ഇത്ര ചങ്കൂറ്റത്തോടെ, ആത്മവിശ്വാസത്തോടെ ഒരു നടന്‍ സംസാരിക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം ആ പടം എന്തെങ്കിലുമൊക്കെ പ്രേക്ഷകര്‍ക്ക് നല്‍കുമെന്നു തന്നെയാണ്. 

അക്ഷരങ്ങളില്‍ നിന്ന് അരങ്ങത്തേക്ക് എന്നൊരു പ്രത്യേകത കൂടിയുണ്ട് ഒരു തെക്കന്‍ തല്ലുകേസിന്. പുസ്തക രൂപത്തില്‍ ഇറങ്ങി, അക്ഷര സ്‌നേഹികളായ ഒരുപാട് വായനക്കാരുടെ ഹൃദയം കവര്‍ന്ന ചെറുകഥ സിനിമയാകുമ്പോള്‍ അരങ്ങിലെത്തുന്നത് വായിച്ചറിഞ്ഞ കുറേയെറെ പ്രീയങ്കരരായകഥാപാത്രങ്ങളാണ്. 

ജി ആര്‍ ഇന്ദുഗോപന്റെ 'അമ്മിണിപ്പിള്ള വെട്ടുകേസ്' എന്നകഥയെആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ നേരത്തേ കഥ വായിച്ചവര്‍ക്ക് സിനിമ കാണുന്നതിന് പിന്നില്‍ കൗതുകമെന്ന കാരണം കൂടിയുണ്ടാകും. 

ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ഒരു തെക്കന്‍ തല്ലുകേസ് മനോഹരമായ പ്രണയകഥകൂടിപറഞ്ഞുവെക്കുന്നുണ്ട്.അമ്മിണിപ്പിള്ളയെന്ന മെയിന്‍ ക്യാരക്ടറായി ബിജുമേനോന്‍ എത്തുമ്പോള്‍ രുക്മിണിയെന്നപ്രീയപ്പെട്ടവളായി പത്മപ്രീയ വേഷമിടുന്നു. ഒരിടവേളയ്ക്ക് ശേഷം പത്മപ്രീയ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണ് ഒരു തെക്കന്‍ തല്ല് കേസ്. നായകനോ വില്ലനോ എന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാത്ത വിധം മാസ്മരിക പ്രകടനമാണ് ബിജുമേനോനും പൊടിയനായി എത്തുന്ന റോഷനും കാഴ്ച വെക്കുന്നത്. ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറിനായി കാത്തിരുന്നവരെ തൃപ്തിപ്പെടുത്തുന്ന ചിത്രം. 

എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ഒരു തെക്കന്‍ തല്ല് കേസിന്റേത്. അതുകൊണ്ട് തന്നെ എണ്‍പതുകളില്‍ യുവാക്കളായിരുന്നവര്‍ക്കും കുട്ടികളായിരുന്നവര്‍ക്കും ഈ ചിത്രം സമ്മാനിക്കുന്നത് ഒരു നൊസ്റ്റാള്‍ജിയ തന്നെയായിരിക്കും. കണ്ടുമറന്നതും കേട്ടുമറന്നതുമായ അടിയുടേയും ആരാധനയുടേയും പ്രണയത്തിന്റേയുമൊക്കെ നിറപ്പകിട്ടാര്‍ന്ന കുറേയേറെ നിമിഷങ്ങള്‍. രാജേഷ് പിന്നാടന്‍ ഒരുക്കിയ തിരക്കഥ സംവിധാനം ചെയ്യുന്നത് ശ്രീജിത് എന്‍ ആണ്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. മനോജ് കണ്ണോത്ത് ആണ് ചിത്രസംയോജനം. ക്രിയേറ്റീവ് ഡയറക്ടർ: ഗോപകുമാർ രവീന്ദ്രൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: റോഷൻ ചിറ്റൂർ-ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: റോഷന്‍ ചിറ്റൂര്‍, ലൈന്‍ പ്രൊഡ്യൂസർ: ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്.‌ കോസ്റ്റ്യൂം ഡിസൈനർ: സമീറ സനീഷ്, മേക്ക്-അപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ: തപസ് നായിക്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: പ്രണവ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, ലൈൻ പ്രൊഡ്യൂസർ: പ്രേംലാൽ. കെ.കെ, ഫിനാൻസ് കൺട്രോളർ: ദിലീപ് എടപറ്റ, സ്റ്റിൽ ഫോട്ടോഗ്രാഫർ: അനീഷ് അലോഷ്യസ്, പബ്ലിസിറ്റി ഡിസൈനർ: ഓൾഡ് മങ്ക്സ്, ടീസർ കട്സ്: ഡോൺമാക്സ്, കാസ്റ്റിംഗ് ഡയറക്ടർ: രാജേഷ് നാരായണൻ, സബ് ടൈറ്റിൽ: വിവേക് രഞ്ജിത്, സംഘട്ടനം: സുപ്രീം സുന്ദർ-മാഫിയ ശശി, പി.ആർ.ഓ: എ.എസ്. ദിനേശ്, മാർക്കറ്റിംഗ് കൺസൽട്ടന്റ‌: കാറ്റലിസ്റ്റ്‌, ഡിജിറ്റൽ മാർക്കറ്റിംഗ്‌: ഹെയിൻസ്‌.

No comments:

Powered by Blogger.