"ആകാശവാണി കൊച്ചിൻ കേന്ദ്രം"വീഡിയോ ഗാനം പുറത്തിറങ്ങി.

ശിവകുമാർ, ഹുമൈ ചന്ദ്, അക്ഷത ശ്രീധർ, അർച്ചന എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന"ആകാശവാണി കൊച്ചിൻ  കേന്ദ്രം" എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസ് ചെയ്തു.

https://youtu.be/Zb6-73WqeCg

പുതിയങ്കം മുരളി എഴുതി കാർത്തിക് കൊടകണ്ടല ഈണം പകർന്ന് വി അനുരുദ്ധ് നമ്പ്യാർ, വി ഇന്ദുമതി എന്നിവർ ആലപിച്ച "ആയുധങ്ങളെ..."
എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റീലിസായത്.


'ജബർദസ്ത്' ഫെയിം സതീഷ് ബത്തുല സംവിധാനം ചെയ്യുന്ന 'ആകാശവാണി കൊച്ചിൻ കേന്ദ്രം',മിഥുനഎന്റർടൈൻമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, സൈൻസ് സ്റ്റുഡിയോ എന്നി ബാനറിൽഎം എം അർജുൻ, കമൽ മേദഗോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.

ഒരു ത്രില്ലിംഗ്ലവ്എന്റർടെയ്‌നർ ചിത്രമായ "ആകാശവാണി കൊച്ചി കേന്ദ്രം" തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ റീലീസ് ചെയ്യും.
 "സംവിധായകൻ സതീഷിന്റെ ആഖ്യാനം ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ ഏറ്റവുംമികച്ചചിത്രമായിരിക്കുമിത്.സിനിമയ്ക്ക്
യൂണിവേഴ്‌സൽ പോയിന്റ് ലഭിച്ചതിനാൽ ഇതൊരു പാൻ-ഇന്ത്യ റിലീസ് ചിത്രമായിട്ടാണ് അവതരിപ്പിക്കുന്നത്. പുറത്തിറങ്ങിയ ആദ്യ ഗാനം വളരെ ശ്രദ്ധേയമായിരുന്നു. സിനിമയുടെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും"
 നിർമ്മാതാക്കളായ
എം എം അർജുൻ കമൽ മേദഗോണി എന്നിവർ ചേർന്ന് പറഞ്ഞു.

"വ്യത്യസ്തമായ ഒരു ലവ് എന്റർടെയ്‌നർ ത്രില്ലിംഗ്   ചിത്രമാണ് "ആകാശവാണി കൊച്ചി കേന്ദ്രം". പ്രധാന അഭിനേതാക്കളെ കൂടാതെ മാധവി ലത, ദേവി പ്രസാദ് തുടങ്ങിയവരും വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സംവിധായകൻ സതീഷ്   ബത്തുല പറഞ്ഞു.
സഹ നിർമ്മാണം- വിശ്വനാഥ് എം, ഹരികുമാർ ജി,കമൽ മേദഗോണി, ഛായാഗ്രഹണം-ആരിഫ് ലലാനി, എഡിറ്റർ-അമർനാഥ്,പി ആർ ഒ-എ എസ് ദിനേശ്,ശബരി.
 
 
 

No comments:

Powered by Blogger.