" നാലാം മുറയിലെ " ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി.


ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ എന്ന ചിത്രത്തിലെ ആദ്യ ലിസിക്കൽ വീഡിയോ ഗാനം പറത്തിറങ്ങി.
കൊളുന്തു, നുള്ളിനുള്ളി..
കൊളുക്കുമലയിലെ പെണ്ണ്
എന്നു തുടങ്ങുന്ന ഗാനമാണ് വീഡിയോയായി റിലീസ് ചെയ്തത്. നാടൻ പാട്ടിൻ്റെ ചുവടുപിടിച്ച് അവതരിപ്പിക്കുന്ന ഈ ഗാനരംഗം ഇതിനകം ഏറെ പോപ്പുലറായിരിക്കുക
യാണ്.

ഗുരു സോമസുന്ദരവും സുരഭി സന്തോഷുമാണ്ഈഗാനരംഗത്തിലെ അഭിനേതാക്കൾ
തേയിലത്തോട്ടത്തിൻ്റെ പശ്ചാത്തലത്തിലൂടെയാണ് ഈ ഗാനരംഗത്തിൻ്റെ അവതരണം.
മനോഹരമായ ദൃശ്വാനുഭവവും കൗതുകകരമായഅവതരണവും പ്രേഷകനെ നമ്മുടെ നാട്ടുമ്പുറങ്ങളിലെ ഓർമ്മകളാ ലേക്കു നയിക്കപ്പെടാൻ വഴിയൊരുക്കുന്നതാണ്.

ബിജു മേനോൻ ,അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ഗ്യാം ജേക്കബ് എന്നിവരും ഈ ഗാനരംഗത്തിൽപ്രത്യക്ഷപ്പെടുന്നുണ്ട്.ശീജിത്ത്ഉണ്ണികൃഷ്ണൻ്റെ വരികളാണ് ,കൈലാസിൻ്റ സംഗീതവുംകോർത്തിണക്കിയതാണ് ഈ ഗാനം .

പുർണ്ണമായും സസ്പെൻസ് ത്രില്ലർ സിനിമയാണ് " നാലാം മുറ " . .ഇങ്ങനെയൊരു ചിത്രത്തിൽ ഇത്തരമൊരു ഗാനരംഗത്തിൻ്റെ പ്രസക്തി എന്താണന്നുള്ള ചോദ്യം ഉയരാം. അതിന് ഈ ചിത്രം തന്നെ ഇത്തരം നൽകും.
കറ്റാന്വേഷണ ചിത്രങ്ങൾ പല രീതിയിലും അവതരിപ്പിക്കാം. നാലാംമുറതികച്ചുംവ്യത്യസ്ഥമായ ഒരു കുറ്റാന്വേഷണ ശൈലി സ്വീകരിച്ച ചിത്രമാണ് .

ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്.ശാന്തി പ്രിയാ,( ദൃശ്യം2 ഫെയിം) ഷീലുഏബ്രഹാം,
സിജോയ് വർഗീസ്, ഋഷി സുരേഷ് ശിവരാജ്, വൈശാഖ്,( തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം) എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ സൂരജ്.വി.ദേവിൻ്റേതാണു തിരക്കഥ.പശ്ചാത്തല സംഗീതം ഗോപി സുന്ദർഛായാഗ്രഹണം. ലോകനാഥൻഎഡിറ്റിംഗ്. ഷമീർ മുഹമ്മദ്.കലാസംവിധാനം -അനീസ് നാടോടി.മേക്കപ്പ് - റോണക്സ് സേവ്യർ.
കോസ്റ്റും ഡിസൈൻ - നയന ശ്രീകാന്ത്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - നിധിൻ മൈക്കിൾ
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -അമൃതാശിവദാസ്.അഭിലാഷ്.എസ്.പാറേൽ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഷെമീജ് കൊയിലാണ്ടി.പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ ഷാബു അന്തിക്കാട്.

യു.എഫ്.ഐ.മോഷൻ പിക്ച്ചേർ സിനു വേണ്ടി കിഷോർ വാര്യത്ത്, ലക്ഷ്മി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ്പിള്ള,സെലിബ്രാൻ്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.


വാഴൂർ ജോസ് .

No comments:

Powered by Blogger.