" സ്വർഗ്ഗത്തിലെ കട്ടുറുമ്പ് " ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുന്നു.

ധ്യാൻ ശ്രീനിവാസനെ നായകനാക്കി  ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " സ്വർഗ്ഗത്തിലെ കട്ടുറുമ്പ് " .

 എ.ടി.എം, മിത്രം, ചാവേർപ്പട, എൻ്റെ കല്ലുപെൻസിൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജസ്പാൽ.
 കെ. എൻ ശിവൻകുട്ടൻ
 കഥയെഴുതി മൈന ക്രിയേഷൻസ്  നിർമ്മിക്കുന്ന ചിത്രമാണിത്. 

സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽപുരോഗമിക്കുന്നു.ചാവേർപ്പട എന്ന  ചിത്രത്തിന് ശേഷം ശിവൻ കുട്ടനും ജസ്പാൽ ഷൺമുഖവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 

ഒരു ഗ്രാമത്തിലെ എം എ ബിഎഡ് എടുത്ത ജോസ് എന്ന വ്യക്തി ഹയർസെക്കൻഡറി വിഭാഗത്തിൽ അധ്യാപക ജോലിക്കായി കയറുന്നു.  ഇയാളുടെ നാട്ടിൽ നടക്കുന്ന ഒരു സംഭവവികാസം ഒരു ക്രൈം ആയി മാറുന്ന കഥയാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. ഹാസ്യത്തിനും പാട്ടുകള്‍ക്കും ഏറെ പ്രാധാന്യം നൽകി കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.

ഗായത്രി അശോകാണ് ചിത്രത്തിലെ നായിക. അപ്പാനി ശരത് ശ്രീകാന്ത് മുരളി,
ജോയ് മാത്യു, ചെമ്പിൽ അശോകൻ, ഗൗരി നന്ദ, അംബിക മോഹൻ, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിർമ്മൽ പാലാഴി,ഉല്ലാസ് പന്തളം,ജയകൃഷ്ണൻ, ചാലിപാലാ, സുധി കൊല്ലം, കോബ്രരാജേഷ്,നാരായണൻകുട്ടി, പുന്നപ്ര അപ്പച്ചൻ, രാജേഷ് പറവൂർ  എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ചിത്രത്തിന്റെ  തിരക്കഥ വിജു രാമചന്ദ്രൻ, ഛായാഗ്രഹണം  അശ്വഘോഷൻ, സംഗീതം ബിജിബാൽ,വരികൾ സന്തോഷവർമ്മ, സാബു ആരക്കുഴ. എഡിറ്റർ കപിൽ കൃഷ്ണ, പ്രോജക്റ്റ് ഡിസൈനർ ബാദുഷ എൻ എം, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിറിൽ കെ ജെയിംസ്,  റിയ രഞ്ജു. ആർട്ട് കോയാസ്, കോസ്റ്റ്യൂം കുമാർ എടപ്പാൾ, മേക്കപ്പ് രാജീവ് അങ്കമാലി, സ്റ്റിൽസ്  ശ്രീനി മഞ്ചേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയരാജ്, അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഓയൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് റിയാസ് പട്ടാമ്പി.

പി ആർ ഓ :മഞ്ജു ഗോപിനാഥ്.

No comments:

Powered by Blogger.