" വാമനൻ " സിനിമയിലെ വീഡിയോ ഗാനം പുറത്തിറങ്ങി.

ഇന്ദ്രന്‍സിനെ   നായക കഥാപാത്രമാക്കി നവാഗതനായ എ ബി ബിനില്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'വാമനന്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.


സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് നിതിൻ ജോർജ് സംഗീതം പകർന്ന് വിധു പ്രതാപ് ആലപിച്ച " ഇടനെഞ്ചിൽ തീയും..."എന്നാരംഭിക്കുന്ന ഗാനമാണ് റീലിസായത്.

മൂവി ഗ്യാങ് പ്രൊഡക്ഷന്‍സ്‌ന്റെ ബാനറില്‍ അരുണ്‍ ബാബു കെ ബിനിര്‍മ്മിക്കുന്നഈചിത്രത്തില്‍ ബൈജു സന്തോഷ്, അരുണ്‍, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി നായര്‍, ദില്‍സ തുടങ്ങിയവര്‍മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കോ പ്രൊഡ്യൂസർ-സമഹ് അലി,
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രഘു വേണുഗോപാല്‍,ധോന തോമസ്,  രാജീവ് വാര്യര്‍, അശോകന്‍ കറുമത്തില്‍,ബിജു കറുമതിൽ, സുമ മേനോൻ,
ലൈന്‍ പ്രൊഡ്യൂസര്‍- രജിത സുശാന്ത്.അരുണ്‍ ശിവ ഛായഗ്രഹണംനിര്‍വ്വഹിക്കുന്നു.
സന്തോഷ് വര്‍മ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക് നിതിന്‍ ജോര്‍ജ് സംഗീതം പകരുന്നു.എഡിറ്റര്‍- സനല്‍ രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മുരളി, കല- നിധിന്‍ എടപ്പാള്‍, മേക്കപ്പ്- അഖില്‍ടിരാജ്,വസ്ത്രാലങ്കാരം- സൂര്യ ശേഖര്‍, സ്റ്റില്‍സ്- അനു പള്ളിച്ചല്‍, പരസ്യക്കല- ആര്‍ട്ടോകാര്‍പസ്, സൗണ്ട്- കരുണ്‍പ്രസാദ്,അസോസിയേറ്റ് ഡയറക്ടര്‍- ടൈറ്റ്‌സ് അലക്‌സാണ്ടര്‍.

ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്‌റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ പറയുന്ന ഒരു ഹൊറര്‍ സൈക്കോ ത്രില്ലര്‍ ചിത്രമാണ് 'വാമനന്‍.

പി ആര്‍ ഒ- എ എസ്.ദിനേശ്.

No comments:

Powered by Blogger.