" കുമാരി " ടീസർ പുറത്തിറങ്ങി.

ഫ്രഷ് ലൈം സോഡാസ്, ബിഗ് ജെ എന്റർടെയ്ൻമെന്റ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച് പൃഥ്വിരാജ് പ്രൊഡക്ഷൻസ്അവതരിപ്പിക്കുന്ന ചിത്രമാണ് "കുമാരി" .ഈ ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. 

https://youtu.be/68p5DV57JCA

ഐശ്വര്യ ലക്ഷ്മി,ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന
കഥാപാത്രങ്ങളാക്കി നിർമ്മൽ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " കുമാരി ".

" രണം " എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ നിർമ്മൽ സഹദേവ്, "ഹേ ജൂഡ് " എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ്.

രാഹുൽ മാധവ്,സ്ഫടികം ജോർജ്,ജിജുജോൺ,ശിവജിത്ത് നമ്പ്യാർ,പ്രതാപൻ,സുരഭി ലക്ഷ്മി, സ്വാസിക,ശ്രുതി മേനോൻ, തൻവി റാം, എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ജിൻസ് വർഗീസിന്റെതാണ് ബിഗ് ജെ. എന്റർടൈൻമെന്റ്സ്.
ജേക്സ് ബിജോയ്, ശ്രീജിത്ത് സാരംഗ്,ജിജു ജോൺ എന്നിവരാണ് 'ഫ്രെഷ് ലൈം സോഡാസി'ന്റെ സാരഥികൾ.
ലൈൻ പ്രൊഡ്യൂസർ-
ഹാരീസ് ദേശം,സംഗീതം-ജേക്സ്ബിജോയ്,
പ്രൊഡക്ഷൻ ഡിസൈൻ-
ഗോകുൽ ദാസ്,മേക്കപ്പ്-അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ,പരസ്യകല-ഓൾഡ് മോങ്ക്സ്.വാർത്ത പ്രചരണം:
എ എസ് ദിനേശ്.
 

No comments:

Powered by Blogger.