" മരിച്ച് പോയ സത്യത്തെക്കാൾ നല്ലത് ജീവിച്ചിരിക്കുന്ന സത്യമാണ് " . മികച്ച സംവിധാനവും അഭിനയവുമായി അനൂപ് മേനോൻ .അനൂപ് മേനോൻ രചനയും  സംവിധാനവും നിർവ്വഹിച്ച " KING FlSH.. country roads ... take me home "  ആധുനിക കാലത്തെ  രാജാവിൻ്റെ കഥയാണ് പറയുന്നത്. 

ലൈംഗിക പീഡനത്തിന് ഇരയായവരുടെ സാമൂഹ്യ വിചാരണ വളരെയെറെ ചർച്ച ചെയ്യപ്പെടുന്ന ഈ സമൂഹത്തിൽ എന്തുകൊണ്ട് അവളുടെ പേര് വെളിപ്പെടുത്തി, തലഉയർത്തി പിടിച്ച് ജീവിക്കണം എന്ന ചോദ്യമാണ്  ഈ സിനിമയിലൂടെ മുന്നോട്ട് വെയ്ക്കുന്നത്.

കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കറാണ് ഭാസ്കരവർമ്മ. വിശ്വസ്തനായ സിനിമ നടൻ അശ്വിൻകുമാർ അടക്കമുള്ള  
സുഹ്യത്തുക്കൾക്കൊപ്പമാണ് അദ്ദേഹം താമസിക്കുന്നത്. 
അഡ്വ. തോമസ് കുരുവിള ഭാസ്കരവർമ്മയെ തേടി എത്തുന്നു .അമ്മാവനായ ദശരഥവർമ്മ തൊണ്ണൂറ് കോടി വില മതിപ്പുള്ള ഉദയഗിരി എസ്റ്റേറും വീടും പതിനാറ് ഏക്കർ സ്ഥലവുംഅനന്തിരവന് ഇഷ്ടദാനമായി നൽകുന്ന വിവരം ഭാസ്കരവർമ്മയെ അറിയിക്കുന്നു.കുടുംബവുമായി ബന്ധമില്ലാതെ താമസിക്കുന്നഭാസ്ക്കരവർമ്മയ്ക്ക് തിരികെ പോകുന്നത്  ബുദ്ധിമുട്ട് ആണെങ്കിലും പണത്തോടുള്ള ആർത്തി മൂത്ത്  പോകാൻ അദ്ദേഹം  തീരുമാനിക്കുന്നു. തന്നെ പോലെഅവിവാഹിതനായാകുംഭാസ്കരവർമ്മയും ജീവിക്കുക എന്നാണ് അമ്മാവൻ്റെ പ്രവചനം. 

സുഹ്യത്തുക്കളുടെ സഹായത്തോടെ അമ്മ, അച്ഛൻ, ,ഭാര്യ ,കാമുകി ,മകൻ, മകൾ എല്ലാം വാടകയ്ക്ക് ലഭിക്കുന്ന ഓൺലൈൻ സൈറ്റിൽ ( Rent a Human )  നിന്ന് കാളിന്ദി പോൾ എന്ന താൽകാലിക ഭാര്യയെ ഭാസ്ക്കരവർമ്മ വാടകയ്ക്ക് എടുക്കുന്നു. 

ഭാസ്കരവർമ്മ  ദേവഗിരി 
എസ്സ്റ്റേറ്റിലേക്കുള്ള  യാത്രയ്ക്ക് തയ്യാറാകുന്നു.  അവർ  കണ്ടുമുട്ടുന്നത് പത്തനംതിട്ട - മാക്കാംകുന്നിൽ  പുതുതായി പണികഴിപ്പിച്ച് കൊണ്ടിരിക്കുന്ന സെൻ്റ്സ്റ്റീഫൻസ്കത്തീഡ്രലിൽ വെച്ചാണ്. അവർ ഒരുമിച്ച് നിഗൂഡതകൾ ഏറെ നിറഞ്ഞ എസ്റ്റേറ്റിലേക്ക് അവിടെ നിന്നും  യാത്രയാവുന്നു. അമ്മാവൻ എത്ര അടുക്കാൻ ശ്രമിച്ചിട്ടും അനന്തരവൻ തയ്യാറാകുന്നില്ല. അവസാനം സ്വത്തിനൊപ്പം അമ്മാവൻ കാത്തു സൂക്ഷിച്ച രഹസ്യം വെളിപ്പെടുത്തുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങൾ  ഈ സിനിമയെ ത്രില്ലർ മൂഡിലേക്കാണ് എത്തിക്കുന്നത്. 

അനൂപ് മേനോൻ
( ഭാസ്കരവർമ്മ ) ,രഞ്ജിത് ( ദശരഥവർമ്മ  ) ,നിസ എൻ.പി 
( ജാനകി), ദുർഗ്ഗക്യഷ്ണ ( കാളിന്ദി പോൾ ) , പ്രശാന്ത് അലക്സാണ്ടർ(അഡ്വ.തോമസ്കുരുവിള ) ,നിരഞ്ജന കുറുപ്പ് ( മല്ലിക), നിഥിൻ രൺജി പണിക്കർ ( ക്രിസ്റ്റി ) ,ഇർഷാദ് അലി. ( പഴകാല നടൻ നവാസ് അലി ) ,ദീപക് വിജയൻ ( പങ്കജാക്ഷൻ ) ,അര്യൻ മോനോൻ ( സിനിമ നടൻ അശ്വിൻകുമാർ ), നന്ദു
( റിട്ട. തഹസീർദാർ ബദറുദീൻ ), മധാവ് ജയകൃഷ്ണൻ ( പാക്കരൻ ),  നിലാഞ്ജന ഷാജു ( കല്യാണി ), ഇർഫാൻ  ഇമാം ( പാക്കരൻ ), നെൽസൺ ( പീലി ), കൃഷ്ണ പ്രഭ ( സെറീന മജീദ് ), ധനേഷ് ആനന്ദ് ( അംസു ), വിനേഷ്‌ ( വരാൽ ) ,ദുൻഡം ( മാലിനി അയ്യർ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ടെക്സാസ് ഫിലിം ഫാക്ടറി അവതരിപ്പിക്കുന്ന ഈ ചിത്രം 
അംജിത് എസ്.കെ നിർമ്മിക്കുന്നു.മഹാദേവൻ
തമ്പി  ഛായാഗ്രഹണവും, പശ്ചാത്തലസംഗീതം ഷാൻ റഹ്മാനും  സെയ്ൻ ശ്രീകാന്ത് എഡിറ്റിംഗും, ദുൻന്തു കലാസംവിധാനവും, ഹീരാ റാണി കോസ്റ്റ്യൂമും, നരിഷ്മ സ്വാമി മേക്കപ്പും ,ഡോ. എൻ. എം. ബാദുഷ പ്രൊഡക്ഷൻ കൺട്രോളറും നിർവ്വഹിക്കുന്നു. 

" മഞ്ഞിൽ എന്നിളം കൂട്ടിൽ .........." , " എൻ രാമഴയിൽ ....." എന്നീ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു. 

ബ്യൂട്ടിഫുൾ ,ട്രിവാൻഡ്രം ലോഡ്ജ്, ഡേവിഡ് ആൻഡ് ഗോലിയാത്ത് ,ഹോട്ടൽ കാലിഫോർണിയ തുടങ്ങിയ ചിത്രങ്ങൾക്ക്  തിരക്കഥ ഒരുക്കിയത് അനൂപ് മേനോൻ ആയിരുന്നു. 

അനൂപ് മേനോൻ ,രഞ്ജിത്ത്, ദുർഗ്ഗക്യഷ്ണ, പ്രശാന്ത് അലക്സാണ്ടർ  എന്നിവരുടെ അഭിനയ മികവ് ശ്രദ്ധേയം .
സ്ത്രികളുടെ പ്രശ്നങ്ങൾക്ക് പ്രധാന്യം കൊടുക്കുന്ന സിനിമയാണിത്,മനോഹരമായ 
ഗാനങ്ങളുംദൃശ്യവൽക്കരണവും സിനിമയ്ക്ക് ചാരുതയേറുന്നു .

സ്ത്രീ ,പുരുഷ ബന്ധം കേവലം ശാരീരിക ബന്ധം മാത്രമല്ല മറിച്ച് സ്ത്രിയ്ക്കും, പുരുഷനും മനോഹരമായ സൗഹ്യദം നില നിർത്താനും കഴിയുമെന്നും രചനയിൽ അനൂപ് മേനോൻ ചൂണ്ടികാട്ടുന്നു. പുരുഷൻ സ്ത്രീയോടും ,സ്ത്രീ പുരുഷനോടും ചോദിക്കേണ്ട ചില ചോദ്യങ്ങളും രചനയിൽ പറയുന്നു. എല്ലാപ്രേക്ഷകർക്കും ഇഷ്ടമാകുന്ന പല കാഴ്ചകളും ഈ സിനിമയിൽ ഉണ്ട്. ഈ സിനിമയിലെ ചില സ്ത്രീ കഥാപാത്രങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. 

പ്രണയവും ,കുടുംബവും, വിരഹവും , ഒറ്റപ്പെടലും എല്ലാം ഈ സിനിമയിൽ വരച്ച് കാട്ടുന്നു. മനുഷ്യമനസിലെ ചില ചിന്തകളും മനോഹരമായി അവതരിപ്പിക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്.
അനൂപ്മേനോൻ്റെസംവിധാന, അഭിനയമികവും,രചനയുമെല്ലാം വ്യത്യസ്തമായ ശൈലിയിലാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. 

" എല്ലാ നായകൻമാരും ഒടുവിൽ ബോറൻമാരാകും " .
" മരിച്ച് പോയ സത്യത്തെക്കാൾ നല്ലത് ജീവിച്ചിരിക്കുന്ന സത്യമാണ് " .ഈ സംഭാഷണങ്ങൾ മികച്ചതാണ്. 

" Denver Revenge ....." .

Rating : 4 /5.
സലിം പി. ചാക്കോ .
cpK desK.
 
 

No comments:

Powered by Blogger.