കാറ്റ് പോലെ മൃദുവായവൾ, സമുദ്രം പോലെ ശക്തമായവൾ. സമുദ്രകുമാരി പൂങ്കുഴലിയായി ഐശ്വര്യലക്ഷ്മി പൊന്നിയിൻ സെൽവനിൽ.

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ ' പൊന്നിയിൻ സെൽവനിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. 

ജനപ്രിയ ഇതിഹാസ കഥയിൽ ഏറെ ആരാധകരെ സൃഷ്ടിച്ച സമുദ്ര കുമാരി പൂങ്കുഴലിയായി എത്തുന്നത് മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ്."കാറ്റ് പോലെ മൃദുവായവൾ, സമുദ്രം പോലെ ശക്തമായവൾ." എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് അണിയറ പ്രവർത്തകർ പൂങ്കുഴലിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.


ആദിത്യ കരികാലനായി തമിഴ് സൂപ്പർ താരം വിക്രമും ചിത്രത്തിൽ ഉണ്ട്.500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസുംലൈകപ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെസിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളുംഅപകടങ്ങളും സൈന്യത്തിനുംശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽആവിഷ്കരിച്ചിരിക്കുന്നത്.

വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേഅഭിനേതാക്കൾ ചിത്രത്തിലുണ്ട്. പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴര്‍ എന്ന കഥാപാത്രം ആദ്യം അമിതാബ്
ബച്ചനായിരുന്നു ചെയ്യാനിരുന്നത്. 

കുന്ധവി എന്നാണ് തൃഷ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. ചോഴ രാജകുമാരിയാണ് കുന്ധവി. ഏ.ആർ.റഹ്മാനാണ് സംഗീതസംവിധായകൻ.. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ 5 ഭാഷകളിൽ ആയിട്ടാണ്ചിത്രംഒരുക്കിയിരിക്കുന്നത്.. സെപ്റ്റംബർ 30 നു ചിത്രം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കും.

പി.ആർ.ഒ : ശബരി

No comments:

Powered by Blogger.