സർവ്വ അസ്ത്രങ്ങളുടെയും ദേവൻ " ബ്രഹ്മാസ്ത്ര " .

ഫാൻ്റസി ആക്ഷൻ സാഹസിക ചിത്രമാണ് " ബ്രഹ്മാസ്ത്ര : ഭാഗം ഒന്ന് -  ശിവ " .അയൻ മുഖർജിയാണ് ചിത്രം സംവിധാനംചെയ്തിരിക്കുന്നത്. 
അമിതാബ് ബച്ചൻ 
 ( ബ്രാഹ്മണ്യത്തിൻ്റെ നേതാവും, ഗുരുവും ) ,രൺബീർ കപൂർ 
( ശിവൻ) , ആലിയ ഭട്ട് ( ഇഷ) ,
മൗനി റോയ് ( ഇരുട്ടിൻ്റെ രാജ്ഞി ജുനൂൻ) ,നാഗാർജുന അക്കിനേനി ( അനീഷ് ഷെട്ടി ) എന്നിവരോടൊപ്പം ഷാരൂഖ് ഖാൻ ,ഡിംപിൾ കപാഡിയ, സൗരവ്  ഗുർജാർ ,ഗുർഫത്തേ പിർസാദ എന്നിവർ അതിഥി
താരങ്ങളായും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

യുവ ഡി.ജെയാണ്  ശിവ.ശിവ പ്രതിരോധ ശേഷിയുള്ളതും അഗ്നിയോട് സാമ്യമുള്ളതുമായ ഒരുപ്രത്യേകശക്തിയോടെയാണ് ജനിച്ചിരിക്കുന്നത്. പുരാണ സംഭവങ്ങളുടെ ഒരുനിരയുമായി
ബന്ധപ്പെട്ടിരിക്കുന്ന സ്വന്തം അസ്തിത്വത്തിന് പിന്നിലെ രഹസ്യം അവൻ തേടുന്നു. അത് അവൻ്റെ ജീവിതത്തിൻ്റെ ഗതി മാറ്റുന്നു.സ്നേഹത്തിനും
വെളിച്ചത്തിനുമുള്ള അവൻ്റെ അന്വേഷണംദുഷ്ടശക്തികളെനശിപ്പിക്കാനും അവൻ്റെ യഥാർത്ഥ കഴിവുകൾ കണ്ടെത്താനുമുള്ള ശ്രമമാണ് സിനിമ പറയുന്നത്.  

കോമിക്ക് - ബുക്ക് ശൈലിയിലുള്ള ദൃശ്യങ്ങൾ നന്നായി ചിത്രീകരിച്ചിരിക്കുന്നു. വിഷ്യൽ എഫ്ക്റ്റുകൾ സിനിമയുടെ ഹൈലൈറ്റാണ്. പ്രപഞ്ചം സ്യഷ്ടിക്കുന്നതിൽ നിക്ഷേപിച്ച പരിശ്രമവും അഭിനിവേശവും അഭിനന്ദനം അർഹിക്കുന്നു. 

വി. മണികണ്ഠൻ ,പങ്കജ് കുമാർ ,സുദീപ് ചാറ്റർജി, വികാശ് നൗലേഖ ,പാട്രിക്ക് ഡൂറോസ്എന്നിവർഛായാഗ്രഹണവും ,പ്രകാശ് കുറുപ്പ് എഡിറ്റിംഗും ,സൈമൺ ഫ്രാങ്കിജിയൻ പശ്ചാത്തല സംഗീതവും ,പ്രീതം സംഗീതവും നിർവ്വഹിക്കുന്നു .

കരൺ ജോഹർ ,അപൂർവ്വ മേത്ത ,നമിത് മൽഹോത്ര ,
അയൻ മുഖർജി എന്നിവർ  ധർമ്മ പ്രൊഡക്ഷൻസ് ,പ്രൈം ഫോക്കസ് എന്നിവയുടെ ബാനർ ഫോക്സ് സ്റ്റാർ സ്റ്റുറ്റുഡിയോയുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 410കോടി രൂപയാണ് ഈ സിനിമയ്ക്ക് വേണ്ടിമുതൽമുടക്കിയിരിക്കുന്നത്. 

പുരാണ കഥാപാത്രങ്ങളുടെയും ശക്തിയിൽ നിന്ന് സ്യഷ്ടിച്ച അസ്ത്രങ്ങളുടെ ചിത്രീകരണം മനോഹരമാണ്. എല്ലാവരും മികച്ചഅഭിനയംകാഴ്ചവെച്ചിരിക്കുന്നു. അയൻ മുഖർജി സംവിധാനം എടുത്ത് പറയാം .

Rating : 4 / 5.
സലിം പി. ചാക്കോ .
cpK desK.

" ബ്രഹ്മാസ്ത്ര " : രണ്ടാം ഭാഗം ദേവ് .
( തുടരും ) 






No comments:

Powered by Blogger.