മഞ്ജു വിഷ്ണു, സണ്ണി ലിയോൺ ചിത്രം " ജിന്ന ". ടീസർ റിലീസ് ചെയ്തു.

സൂപ്പർ താരം മഞ്ജു വിഷ്ണു, ബോളിവുഡ് താരം സണ്ണി ലിയോൺ, പായൽ രജ്പുത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂര്യ സംവിധാനം ചെയ്യുന്ന " ജിന്ന " എന്ന ചിത്രത്തിന്റെ ഓഫീഷ്യൽ ടീസർ റീലീസായി.


എവിഎ എന്റർടൈൻമെന്റ്, ട്വന്റി ഫോർ ഫ്രെയിംസ് ഫാക്ടറി എന്നിവയുടെ ബാനറിൽ മഞ്ജു വിഷ്ണു നിർമ്മിച്ച് ഡോ എം മോഹൻബാബുഅവതരിപ്പിക്കുന്ന "ജിന്ന" ഇതിനോടകം തന്നെ പ്രേക്ഷകരിൽ ഏറേ ആവേശമുയർത്തി കഴിഞ്ഞു.

'ജിന്ന'യ്ക്ക് ഒരു വലിയ ചരിത്രം പറയാനുണ്ടെന്ന് നിർമ്മാതാവും എഴുത്തുകാരനുമായ കോന വെങ്കട്ട് പറഞ്ഞു.  "ജിന്ന' എന്റെ ഹൃദയത്തോട് വളരെ അടുത്താണ്. ടീസറിൽ പ്രേക്ഷകർ കണ്ടത് ഒരു മഞ്ഞുമലയുടെ ഒരു നുറുങ്ങ് മാത്രമാണ്. സിനിമ നിങ്ങളുടെ ഹൃദയത്തെയുംആത്മാവിനെയും സ്പർശിക്കും"പായൽ രജ്പുത് പറഞ്ഞു. " സ്നേഹം ഒരുസാർവത്രികഭാഷയാണെന്ന് വളരെയധികം ഞാൻ മനസ്സിലാക്കുന്നു.ഈ സിനിമയിലെ മുഴുവൻ ടീമും ഒരു കുടുംബം പോലെയായിരുന്നു എന്നത്അദ്ഭുതകരമായിരുന്നു. അത്തരമൊരു അനുഭവം മുമ്പ് എനിക്കുണ്ടായിട്ടില്ല. എല്ലാവരും വളരെകഠിനാധ്വാനംചെയ്തിട്ടുണ്ട്. സൗത്ത് ഇൻഡസ്ട്രി എന്നോട് വളരെയേറേ സ്നേഹം പ്രകടിപ്പിക്കുന്നുണ്ട്. വരും വർഷങ്ങളിലും ഞാൻ കൂടുതൽ സിനിമകൾ ചെയ്യുമെന്ന് പ്രതീക്ഷിക്കാം" സണ്ണി ലിയോണിന്റെ വാക്കുകൾ.

" പ്രേക്ഷകർക്ക് വേണ്ടിയാണ് ഞങ്ങൾ നടന്മാർ സിനിമ ചെയ്യുന്നത്. സിനിമ കാണാൻ തിയേറ്ററുകളിൽ എത്തുന്ന പ്രേക്ഷകരില്ലെങ്കിൽ നമ്മൾ അഭിനേതാക്കളല്ല. 'ജിന്ന' എന്റെ ഹൃദയത്തോട് വളരെ അടുത്താണ്. ചെയ്യുന്ന ഓരോ സിനിമയ്ക്കും വേണ്ടി ഞങ്ങൾ കഠിനാധ്വാനം ചെയ്യാറുണ്ട്, എന്നാൽ 'ജിന്ന'യ്ക്ക് കൂടുതൽ പ്രാധാന്യമുണ്ടെനിക്ക്. അതിൽ പ്രധാനപ്പെട്ട കാര്യം, എന്റെ പ്രിയപ്പെട്ട പെൺമക്കൾ 'അരിയാനയും വിവിയാനയും അവരുടെ ശബ്ദം നൽകി സിനിമയിൽഅഭിനയിച്ചുവെന്നതാണ്."ജിന്ന'യ്ക്ക്അസാധാരണമായ കോമഡിയുണ്ട്.ബിഗ് സ്‌ക്രീനിൽ പ്രേക്ഷകർക്ക് ഒരു ദൃശ്യ വിരുന്നായിരിക്കും 'ജിന്ന' " മഞ്ജു വിഷ്ണു പറഞ്ഞു.

ഛായാഗ്രഹണം ചോട്ടാ കെ നായിഡുനിർവ്വഹിക്കുന്നു.
സംഗീതം-അനൂപ് റൂബൻസ്, എഡിറ്റർ-ചോട്ടാ കെ പ്രസാദ്.
ഒരു പാൻ ഇന്ത്യൻ സിനിമയായ " ജിന്ന" മലയാളത്തിലും ഉടൻ പ്രദർശനത്തിനെത്തും.

പി ആർ ഒ-എ എസ് ദിനേശ്, ശബരി.

No comments:

Powered by Blogger.