മൃഗങ്ങളുടെ ജീവനും വിലയുണ്ടെന്ന സന്ദേശവുമായി " പാൽതു ജാൻവർ " . മിന്നുന്ന അഭിനയമികവുമായി ബേസിൽ ജോസഫും ,ജോണി ആൻ്റണിയും ,ഇന്ദ്രൻസും. മികച്ച സംവിധാന ശൈലിയുമായി സംഗീത് പി. രാജൻ.

സംവിധായകനും നടനുമായ ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ സംഗീത് പി. രാജൻ സംവിധാനം ചെയ്ത " പാൽതു ജാൻവർ " ഓണത്തിന് മുന്നോടിയായി തീയേറ്ററുകളിൽ എത്തി. 

ജോണി ആൻ്റണി ,ഇന്ദ്രൻസ്, ദിലീഷ് പോത്തൻ ,ഷമ്മി തിലകൻ ,ശ്രുതി സുരേഷ് ,ജയ കുറുപ്പ് ,ആതിര ഹരികുമാർ, തങ്കം മോഹൻ ,സ്റ്റെഫി സണ്ണി, വിജയകുമാർ , കിരൺ പീതാംബരൻ ,സിബി തോമസ്, ജോജി ജോൺ ,വൈശാഖ് ബിജു തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. ഇവരോടൊപ്പം " മോളിക്കുട്ടി " പശുവും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട് .

വ്യത്യസ്തമായ പ്രമേയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടാൻ പോകുന്ന സിനിമയാണിത്. മനുഷ്യരെ പോലെ മൃഗങ്ങളുടെ  ജീവനും വിലയുണ്ടെന്ന  അടയാളപ്പെടുത്തലാണ് ഈ സിനിമ .

മൃഗസംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ജോലിയിലേക്ക് മനസില്ല മനസോടെപ്രവേശിക്കുകയാണ് പ്രസൂൺ കൃഷ്ണകുമാർ. സർവ്വീസ് ഇരിക്കെ മരണപ്പെട്ട അച്ഛൻ ജോലി ചെയ്തിരുന്ന അതേ  ജോലിയാണ് പ്രസൂണിന് ലഭിക്കുന്നത്. അനിമേറ്റർ ആവണം എന്ന മോഹം മൂലം ലക്ഷങ്ങൾ ബാദ്ധ്യത വരുത്തിവെച്ചു. സഹോദരി യുടെ നിർബന്ധത്തിന് വഴങ്ങിയാണ് കുടിയാന്മല ഗ്രാമ പഞ്ചായത്തിലെമൃഗാശുപുത്രിയിൽ  ജോലിയിൽ പ്രവേശിക്കുന്നത്. ആ നാട്ടിലെ ജനങ്ങളിൽ ബഹുഭൂരിപക്ഷവും മൃഗസ്നേഹികളുമാണ്. പ്രസൂൺ നേരിടുന്ന വെല്ലുവിളി കളാണ് സിനിമ പറയുന്നത്.

പ്രസൂൺ കൃഷ്ണകുമാറിനെ അവതരിപ്പിക്കുന്നത് ബേസിൽ ജോസഫാണ്. കർഷകൻ ഡേവിസായി ജോണി ആൻ്റണിയും ,ഗ്രാമ പഞ്ചായത്ത് അംഗം കൊച്ച് ജോർജ്ജ് സാറായി ഇന്ദ്രൻസും, ഡോക്ടർ സുനിലായി ഷമ്മി തിലകനും, പള്ളി വികാരിയായി ദിലീഷ് പോത്തനും പ്രേക്ഷക മനസിൽ ഇടം നേടുന്നു.  

മൃഗസംരക്ഷണകേന്ദ്രത്തിലേക്ക് നിയോഗിക്കപ്പെട്ട ഒരു ലൈവ്സ്റ്റോക്ക്ഇൻസ്പെകടറായി ബേസിൽ ജോസഫ്  തൻ്റെ പ്രതിഭ വീണ്ടും തെളിയിക്കുന്നു. നടൻ എന്ന നിലയിൽ ജോണി ആൻ്റണി മലയാള സിനിമയുടെ അഭിവാജ്യഘടകമായി ഒരിക്കൽ കൂടി മാറുന്നു. 

ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ്  പോത്തൻ ,ശ്യാം പുഷ്കരൻ എന്നിവർ
ചേർന്നാണ് ഈ ചിത്രം 
നിർമ്മിച്ചിരിക്കുന്നത്. 

വിനോയ് തോമസ് ,അനീഷ് അഞ്ജലി എന്നിവർ രചനയും, രണദിവെ ഛായാഗ്രഹണവും, ജസ്റ്റിൻ വർഗ്ഗീസ് സംഗീതവും, കിരൺ ദാസ് എഡിറ്റിംഗും, നിഥിൻലൂക്കോസ്ശബ്ദലേഖനവുംമഷർഹംസവസ്ത്രാലങ്കാരവും ,റോണക്സ് സേവ്യർ മേക്കപ്പും, ബിനു മനമ്പൂർ പ്രൊഡക്ഷൻ കൺട്രോളറും, എൽവിൻ പോളി ടെസ്റ്റിലും, ഷിജിൻ പി. രാജ് സ്റ്റീൽസും നിർവ്വഹിക്കുന്നു.ബെന്നികട്ടപ്പന,ജോസ് വിജയ് , എന്നിവർ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറും, രോഹിത് ചന്ദ്രശേഖർ ചീഫ് അസോസിയേറ്റ്ഡയറ്കടറുമാണ് .അമൽ നീരദിൻ്റെ അസോസിയേറ്റായി സംഗീത് പി. രാജൻ  പ്രവർത്തിച്ചിരുന്നു. 

ഇറച്ചിവെട്ടുകാരൻ്റെയും ,പള്ളി വികാരിയുടെയും ചില ഇടപെടിലുകൾ സമകാലീന ചില സംഭവങ്ങളുമായി ബന്ധമുള്ളതാണ്. മൃഗങ്ങൾക്കും  അവരുടെ
അവകാശങ്ങളുണ്ട് എന്ന ഓർമ്മപ്പെടുത്തൽകൂടിയാണ് സിനിമയുടെ പ്രമേയം.  

നർമ്മത്തിൻ്റെ ഊഷ്മളത കൊണ്ട് ശ്രദ്ധേയമാണ് ഈ സിനിമ. രണദിവെയുടെ ഛായാഗ്രഹണവും മികച്ചതായി. മൃഗപരിപാലനവും വളർത്തുമൃഗങ്ങളുടെലോകവും പ്രധാനപ്രമേയംആക്കിയതിലൂടെ സംവിധായകൻ സംഗീത് പി. രാജൻ ശ്രദ്ധേയനാകും.  

Rating : 4 / 5.
സലിം പി. ചാക്കോ .
cpK desK.


No comments:

Powered by Blogger.