ബൈക്കിൽ അജിത്തിനൊപ്പം ചുറ്റിക്കറങ്ങി മഞ്ജു വാരിയർ . വൈറലായി ചിത്രങ്ങൾ.വലിയ യാത്രാപ്രേമിയാണ് അജിത്. ബൈക്കിൽ ലോകം ചുറ്റിക്കറങ്ങാനാണ് താരത്തിന് കൂടുതൽഇഷ്ടം.ഇടയ്ക്കിടയ്ക്ക് അജിത് ബൈക്കിൽ റോഡ് ട്രിപ്പുകൾ നടത്താറുണ്ട്. അതിന്റെ ചിത്രങൾ ഒക്കെ വൈറലായി മാറാറുണ്ട്.. റഷ്യയിലേക്കും ഇന്ത്യയുടെ ഉൾനാടൻ ഗ്രാമങ്ങളിലേക്കും ഒക്കെ അജിത് ബൈക്ക് ട്രിപ്പുകൾ സംഘടിപ്പിച്ചിരുന്നു.. 

ഇപ്പോഴിതാ അജിത്തിനൊപ്പം ബൈക്ക് യാത്ര നടത്തിയതിന്റെ സന്തോഷംപങ്കുവയ്ക്കുകയാണ് മഞ്ജു വാരിയർ.. അജിത്തിനൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവച്ചു മഞ്ജു കുറിച്ചതിങ്ങനെ ; 

ഞങ്ങളുടെ റൈഡർ സൂപ്പർ സ്റ്റാർ അജിത് കുമാർ സാറിന് വലിയ ഒരു നന്ദി! അദ്ദേഹം ഒരു തീക്ഷ്ണ യാത്രികൻ ആയതിനാൽ,അദ്ദേഹത്തിനൊപ്പം ഫോർ വീലറിൽ ഒരുപാടു ദൂരം  സഞ്ചരിക്കാനുള്ള അവസരംഎനിക്കുണ്ടായിട്ടുണ്ട്. ആദ്യമായിട്ടാണ്ഇരുചക്രവാഹനത്തിൽ ഞാൻ ഒരു  ടൂർ നടത്തുന്നത്.ആവേശഭരിതരായ ബൈക്ക് യാത്രക്കാരുടെ ഈ അത്ഭുതകരമായ ഗ്രൂപ്പിൽ ചേരാൻ എന്നെ ക്ഷണിച്ചതിന് അഡ്വഞ്ചർ റൈഡേഴ്‌സ് ഇന്ത്യയ്ക്ക് വലിയ നന്ദി. അഡ്വഞ്ചർ റൈഡേഴ്‌സ് ഇന്ത്യയുടെ മിസ്റ്റർ സുപ്രേജ് വെങ്കിട്ടിനെ അജിത് സാർ പരിചയപ്പെടുത്തിയത് അഭിമാനകരമായ കാര്യമാണ്! നന്ദി സർ! ഒത്തിരി സ്നേഹം! 
മഞ്ജു കുറിച്ചു..

No comments:

Powered by Blogger.