" നാലാംമുറ " മോഷൻ പോസ്റ്റർ പുറത്തിറങ്ങി.


ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ഇൻ വസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ  റിലീസ് ചെയ്തു.

ബിജു മേനോനും ഗുരു സോമസുന്ദരവുംകേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്.നെറ്റ് ഫ്ളിക്‌സിൻ്റെ ബ്രേക്ക് ത്രൂ പെർഫോർമർ ഓഫ് റി ഇയർ പുരസ്ക്കാരത്തിനു് സൗത്ത് ഇന്ത്യയിൽ നിന്നും അർഹനായ ഏകനടനാണ്ഗുരുസോമസുന്ദരം.. ഈ അംഗീകാരത്തിനു ശേഷം ഗുരു സോമസുന്ദരം സുപ്രധാന വേഷത്തിലെത്തുന്ന ചിത്രമെന്ന നിലയിൽ ഈ ചിത്രത്തിന്ഏറെപ്രാധാന്യമുണ്ട്.
ഏതു ഭാഷക്കാർക്കും ദേശക്കാർക്കും ഒരു പോലെ ആസ്വദിക്കുവാൻ
കഴിയുന്ന ഒരു പാൻ ഇന്ത്യൻ സിനിമയായിരിക്കുമിത്.
കറ്റാന്വേഷണത്തിന് നൂതനമായ ശൈലികൾകോർത്തിണക്കിയ ഒരു ചിത്രം കൂടിയാണിത്.
ദിവ്യാ പിള്ള, അലൻസിയർ,
പ്രാന്ത് അലക്സാണ്ടർ, ശാന്തി പ്രിയ, ഷീലുഏബ്രഹാം, ശ്യാം ജേക്കബ്, സിജോയ് വർഗീസ്, ഋഷി സുരേഷ്, ശിവരാജ്, വൈശാഖ്, ത്ര ണ്ണീർ മത്തൻ ദിനങ്ങൾ ഫെയിം) എന്നിവരും പ്രധാന താരങ്ങളാണ്.
സൂരജ്.വി.ദേവിൻ്റേതാണ് തിരക്കഥ,ശ്രീജിത്ത് ഉണ് കൃഷ്ണൻ്റെ ഗാനങ്ങൾക്ക് കൈലാസ്ഈണംപകർന്നിരിക്കുന്നു.പശ്ചാത്തല സംഗീതം - ഗോപി സുന്ദർലോകനാഥൻ ഛായാഗ്രഹണംനിർവ്വഹിക്കുന്നു .എഡിറ്റിംഗ് - ഷമീർ മുഹമ്മദ്-കലാസംവിധാനം -അപ്പുണ്ണി സാജൻ.മേക്കപ്പ്.. റോണക്സ് സേവ്യർ.കോസ്റ്റ്യും - ഡിസൈൻ.- നയന ശ്രീകാന്ത്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - നിഥിൻ മൈക്കിൾ
അസ്സോസ്സിയേറ്റ് ഡയറ
ക്ടേർസ് - അമൃതാ ശിവദാസ്, അഭിലാഷ്.എസ്.പാറോൽ
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - ഷെമീജ് കൊയിലാണ്ടി .
പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ് .എക്സിക്യട്ടീവ് പ്രൊഡ്യൂസർ - ഷാബു അന്തിക്കാട്.

യു. എഫ്.ഐ.മോഷൻ പിക്ച്ചേർസിനു വേണ്ടികിഷോർ വാര്യത്ത്, (യു.എസ്.എ) ലഷ്മി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ്പിള്ള,സെലിബ്രാൻ്റ്സിനു വേണ്ടി ഷാബു അന്തിക്കാട് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

വാഴൂർ ജോസ്.

No comments:

Powered by Blogger.