സിബി മലയിലിൻ്റെ " കൊത്ത് " നാളെ ( സെപ്റ്റംബർ 16) റിലീസ് ചെയ്യും. ആസിഫ് അലിയും, റോഷൻ മാത്യുവും, നിഖില വിമലും മുഖ്യവേഷങ്ങളിൽ .

സിബിമലയിൽ സംവിധാനം ചെയ്യുന്ന " കൊത്ത് "നാളെ ( സെപ്റ്റംബർ 16ന് )  തീയേറ്ററുകളിൽ എത്തും.  

ശക്തമായ സാമൂഹ്യ വിഷയം കുടുംബ ബന്ധങ്ങളുടെയും സൗഹൃദത്തിൻ്റെയും പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ,തീവ്രമായ കാഴ്ച്ചപ്പാടുകൾവച്ചുപുലർത്തുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

ആസിഫ് അലിയും റോഷൻ മാത്യുവുമാണ് ഈ കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്.നിഖില വിമലാണ് നായിക.ഗോൾഡ് ക്വയിൻ മോഷൻ പിക്ച്ചേർസിൻ്റെ ബാനറിൽ രഞ്ജിത്തും പി.എം.ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
യു. എ. സർട്ടിഫിക്കറ്റിൻ്റെ അറിയാപ്പുമായി എത്തിയ കൊത്തിൻ്റെ പോസ്റ്റർ സോഷ്യൽ മീഡിയായിൽ ഇതിനകംവലിയപ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്.
രഞ്ജിത്ത് ഈ ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീജിത്ത് രവിവിജിലേഷ്, ശ്രീലഷ്മി, ശിവൻ സോപാനം,, അതുൽ രാംകുമാർ, ദിനേശ് ആലപ്പി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു.

മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്ക്കാരം നിരവധി തവണ കരസ്ഥമാക്കിയിട്ടുള്ള  ഹേമന്ത് കുമാറിൻ്റേതാണ് രചന.
മനു മഞ്ജിത്ത് - ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് കൈലാസ് മേനോൻഈണംപകർന്നിരിക്കുന്നു.കലാസംവിധാനം - പ്രശാന്ത് മാധവ്.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - അഗ്നിവേശ് രഞ്ജിത്ത്.പ്രൊഡക്ഷൻ കൺട്രോളർ- എൻ.എം ബാദുഷ, പി.ആർ.ഒ- വാഴൂർ ജോസ്.

സലിം പി. ചാക്കോ.
 
 

No comments:

Powered by Blogger.