ധനുഷിൻ്റെ സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലറാണ് " നാനേ വരുവേൻ " .


Rating : *** / 5.
സലിം പി. ചാക്കോ.
cpK desK .

ധനുഷിനെ നായകനാക്കി സെൽവരാഘവൻ  സംവിധാനം  നിർവ്വഹിച്ച  സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ " നാനേ വരുവേൻ " തീയേറ്ററുകളിൽ എത്തി.  

ഈ ചിത്രത്തിൽ ധനുഷ്  ഇരട്ടവേഷങ്ങളിൽ അഭിനയിക്കുക മാത്രമല്ല പ്രത്യേക തരത്തിലുള്ള  വില്ലൻ കഥാപാത്രത്തെയും ധനുഷ്  അവതരിപ്പിക്കുന്നു.
മൂന്നാംതവണയാണ് ധനുഷ് ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഇന്ദുജ രവിചന്ദർ, എല്ലി അവ്രാം,
ശെൽവരാഘവൻ ,പ്രഭു ,യോഗി ബാബു ,അജീദ് ഖാലിക്ക് ,ഷെല്ലി കിഷോർ ,ശരവണ സുബ്ബയ്യ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

രചന ധനുഷും ,ഛായാഗ്രഹണം ഓം പ്രകാശും, എഡിറ്റിംഗ് ഭൂവൻ ശ്രീനിവാസനും ,സംഗീതം യുവൻശങ്കർരാജയും,
ഗാനരചനധനുഷ്,ശെൽവരാഘവൻഎന്നിവരുനിർവ്വഹിക്കുന്നു.
യുവൻ ശങ്കർരാജ ,ധനുഷ്, മുത്തു സിരിപിഎന്നിവരാണ് ഗാനങ്ങൾആലപിച്ചിരിക്കുന്നത്. 
വി. ക്രിയേഷൻസിൻ്റെ ബാനറിൽ കലൈപുലി എസ്. താനു നിർമ്മിക്കുന്ന ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് ആശീർവാദ് സിനിമാസാണ് .

വൻവിജയം നേടിയ 
" തിരുച്ചിദ്രമ്പലം " എന്ന ചിത്രത്തിനു ശേഷം ധനുഷ് നായകനാകുന്ന ചിത്രമാണ് " നാനേ വരുവേൻ " . ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ സംവിധായകൻശെൽവരാഘവൻ അവതരിപ്പിക്കുന്നു.  

ധനുഷിൻ്റെ ആദ്യ ചിത്രമായ കാതൽ കൊണ്ടേൻ,പുതു പ്പോട്ടൈ, മയക്കം എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷും
ശെൽവരാഘവനും വീണ്ടും ഒന്നിക്കുന്നചിത്രംകൂടിയാണിത്.

കതിർ ,എസ്. പ്രഭു എന്നി കഥാപാത്രങ്ങളെ ധനുഷ് അവതരിപ്പിക്കുന്നു. പശ്ചാത്തല സംഗീതം മികവ് പുലർത്തി. 
പുതുമകൾ ഒന്നും ഇല്ലാത്ത ശെൽവരാഘവൻ ചിത്രമാണിത്. 



No comments:

Powered by Blogger.