" മാളികപ്പുറം " പൂജ നടന്നു.


നാരായം, കുഞ്ഞിക്കൂനൻ തുടങ്ങി മികച്ച  ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിൻ്റെ പുത്രൻ വിഷ്ണു ശശിശങ്കർ സംവിധാന രംഗത്തെത്തുന്ന ആദ്യ ചിത്രമാണ് " മാളികപ്പുറം " . വേണുകുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസുംആൻ്റോജോസഫിൻ്റെ ഉടമസ്ഥതയിലുള്ള ആൻ മെഗാ മീഡിയായുടേയും ബാനറിൽ പ്രിയാ വേണു 'നീറ്റാ ആൻ്റോ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
 
എരുമേലി  ധർമ്മശാസ്താ ക്ഷേത്രത്തിൽ വച്ചു നടന്ന പൂജാ ചടങ്ങോടെ ഈ ചിത്രത്തിനു തുടക്കമിട്ടു.
കല്യാണി എന്ന എട്ടു വയസ്സുകാരിയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പൻ്റെയും കഥ പറയുന്ന ചിത്രമാണ്
മാളികപ്പുറം.പൂർണ്ണമായും ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.

ഉണ്ണി മുകുന്ദൻ, സൈജു ക്കുറുപ്പ് ,മനോജ്.കെ.
ജയൻ, ഇന്ദ്രൻസ്, സമ്പത്ത് റാം, രമേഷ് പിഷാരടി, ആൽഫി പഞ്ഞിക്കാരൻഎന്നിവർക്കൊപ്പം ദേവ നന്ദാ എന്ന പുതുമുഖമാണ് കല്യാണി എന്ന കഥാപാത്രത്തെഅവതരിപ്പിക്കുന്നത്.

കഡാവർ ,പത്താം വളവ്
നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയുടേതാണു തിരക്കഥ,സന്തോഷ് വർമ്മയുടെ ഗാനങ്ങൾക്ക് രഞ്ജിൻ രാജ്ഈണം പകർന്നിരിക്കുന്നു.
വിഷ്ണുനാരായണൻ ഛായാഗ്രഹണംനിർവ്വഹിക്കുന്നു.ഈ ചിത്രത്തിൻ്റെ എഡിറ്റിംഗും നിർവ്വഹിക്കുന്നത് സംവിധായകൻ വിഷ്ണു ശശിശങ്കർ തന്നെയാണ്.
കലാസംവിധാനം - സുരേഷ് കൊല്ലം.മേക്കപ്പ് -ജിത്ത് പയ്യന്നൂർ.കോസ്റ്റും - ഡിസൈൻ അനിൽ ചെമ്പൂർ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - റജീസ് ആൻ്റണി.ക്രിയേറ്റീവ് ഡയറക്ടർ - ഷംസു സൈബപ്രൊഡക്ഷൻ കൺട്രോളർ- സഞ്ജയ് പടിയൂർ.
ശബരിമല, റാന്നി, പത്തനംതിട്ട എരുമേലി ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.
ഫോട്ടോ - രാഹുൽ

No comments:

Powered by Blogger.