മാമ്പള്ളി എസ്റ്റേറ്റിലെ നരവേട്ടയ്ക്കു പിന്നിലാര് ? ഫാമിലി റിവഞ്ച് ത്രില്ലർ " നിണം" സെപ്റ്റംബർ 30ന് .....


മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ അനിൽകുമാർ കെ നിർമ്മാണവും അമർദീപ് സംവിധാനവും നിർവ്വഹിച്ച നിണം സെപ്റ്റംബർ 30 - ന് പ്രദർശനത്തിനെത്തുന്നു.

സൈനപ്ളേ ഒടിടിയിലൂടെയാണ് സ്ട്രീമിംഗ് നടക്കുക. വളരെ ദുരുഹസാഹചര്യത്തിൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് മാമ്പള്ളി എസ്റ്റേറ്റിൽ ഒരു നരവേട്ട നടക്കുന്നു. അതിനു പിന്നിലെ കരങ്ങൾ ആരുടേത് ? എന്തിനു വേണ്ടിയായിരുന്നു ആ അരുംകൊല ? അതിനുള്ള ഉത്തരങ്ങളുടെ ചുരുളുകൾ നിവർക്കുകയാണ് നിണം എന്ന ചിത്രം. പ്രതികാരത്തിലൂന്നിയ ഫാമിലി സസ്പെൻസ് ത്രില്ലറാണ് "  നിണം" .

ചിത്രത്തിൽ നായകനും നായികയുമാകുന്നത് സൂര്യകൃഷ്ണയും കലാഭവൻ നന്ദനയുമാണ്.            അവരോടൊപ്പം ഗിരീഷ് കടയ്ക്കാവൂർ, ലതാദാസ് , ശരത് ശ്രീഹരി, സജിത് സോമരാജൻ, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, അജയ്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും അഭിനയിക്കുന്നു.             ബാനർ - മൂവിടുഡേ ക്രിയേഷൻസ്, നിർമ്മാണം - അനിൽകുമാർ കെ , സംവിധാനം - അമർദീപ്, ഛായാഗ്രഹണം - വിപിന്ദ് വി രാജ്, കഥ, തിരക്കഥ, സംഭാഷണം - വിഷ്ണുരാഗ് , പ്രോജക്ട് ഡിസൈനർ - ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് - വിപിൻ മണ്ണൂർ, ഗാനരചന - സുമേഷ് മുട്ടറ, സംഗീതം, പശ്ചാത്തലസംഗീതം - സുധേന്ദുരാജ്, ആലാപനം - സിയാ ഉൾ ഹക്ക്, ഫർഹാൻ, എം ആർ ഭൈരവി , ത്രിൽസ് - അഷ്‌റഫ് ഗുരുക്കൾ, അസ്സോസിയേറ്റ് ഡയറക്ടർ - ഷാൻ എസ് എം കടയ്ക്കാവൂർ, കല-ബിനിൽ കെ ആന്റണി, ചമയം - പ്രദീപ് വിതുര, വസ്ത്രാലങ്കാരം - ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികൾ - സ്നിഗ്ദിൻ സൈമൺ ജോസഫ് , ബി ബി കോട്ടയം, ഡി ഐ - മനു ചൈതന്യ, ഓഡിയോഗ്രാഫി - ബിജു ബേസിൽ, മ്യൂസിക് മാർക്കറ്റിംഗ് - ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ്, ഡിസൈൻസ് - പ്ളാനറ്റ് ഓഫ് ആർട്ട് സ്‌റ്റുഡിയോ, സ്റ്റിൽസ് - വിജയ് ലിയോ , 

പി ആർ ഓ :
അജയ് തുണ്ടത്തിൽ .

No comments:

Powered by Blogger.