നാടൻ പാട്ടുമായി " 2BKH" .

പുതുമുഖങ്ങളെ അണിനിരത്തി സുദീപ് ഇ.എസ്‌ സംവിധാനം ചെയ്യുന്ന  "2BHK" എന്ന ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം റിലീസായി.
തനതായ നാടൻ വരികൾക്ക് സി വി കൃഷ്ണകുമാർ സംഗീതം പകർന്ന് മധു പെരുമ്പടപ്പ്, ശ്രീരഞ്ജിനി,ദേവദാസ്, പ്രശാന്ത് എന്നിവർ ആലപിച്ച " പാറയ്ക്കട്ടടി..."എന്നാരംഭിക്കുന്ന നാടൻ  ഗാനമാണ് റിലീസായത്.


കുടുംബ ബന്ധങ്ങളുടെ വൈകാരികമായ വശങ്ങളെ അനാവരണം ചെയ്യുന്നു.
സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വേറിട്ട വ്യാഖ്യാനവുമായി എത്തുന്ന ഈ കുടുംബ ചിത്രത്തിൽ വൈഷ്ണവി കല്യാണി, ബിന്ദു കൃഷ്ണ,ശിഖമനോജ്,വിനിജ,ശേഖർ നാരായൺ,നവീൻ കുമാർ,കലാഭവൻസതീഷ്,അനൂപ് കൃഷ്ണ,റംഷാദ് മണ്ണാർക്കാട്,സുനിൽ സുന്ദർ,തുടങ്ങിയവർ അഭിനയിക്കുന്നു. 

ശേഖർ നാരായൺന്റെ കഥയ്ക്ക്ശേഖർ നാരായണും എം.എസ്. കൊളത്തൂരും ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതുന്നു.
നീലാംബരി മൂവി ക്ലബ്ബിന്റെ ബാനറിൽ സിവികൃഷ്ണകുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനിൽ കെ ചാമി നിർവ്വഹിക്കുന്നു.

വസ്ത്രാലങ്കാരം-മരിയ കുമ്പളങ്ങി,ചമയം- ഹക്കിം കബീർ, കല- പ്രമോദ് പള്ളിയിൽ,ചീഫ്അസോസിയേറ്റ് ഡയറക്ടർ-വിനോദ് എം രവി,പശ്ചാത്തല സംഗീതം- കെ പി ബാലമുരളി,സ്റ്റിൽസ്- സുനിൽ പാലക്കാട് . മനോജ് മേനോൻ,എം എസ്കൊളത്തൂർ എന്നിവരുടെവരികൾക്ക്സിവികൃഷ്ണകുമാർ സംഗീതം പകരുന്നു.ഗായകർമധുബാലകൃഷ്ണൻശ്രീരഞ്ജിനി,മണികണ്ഠൻപെരുമ്പടപ്പ്,ദേവദാസ്,
പ്രശാന്ത്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- യദുകൃഷ്ണ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.