2021ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സെപ്റ്റംബർ 24ന് വിതരണം ചെയ്യും.

2021-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെയും കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍പുരസ്കാരത്തിന്റെയും, പ്രഥമ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ്  അവാര്‍ഡിന്റെയും സമര്‍പ്പണം സെപ്റ്റംബർ 24 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും.

മുഖ്യമന്ത്രി  പിണറായി വിജയൻ ഉദ്ഘാടനവും ചലച്ചിത്ര പുരസ്കാര സമര്‍പ്പണവും നിർവഹിക്കുന്ന ചടങ്ങിൽ ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി.വി.എൻ.വാസവൻ അധ്യക്ഷനാകും. ബഹു. പൊതു വിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു, ബഹു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ജെ.സി ഡാനിയേല്‍ പുരസ്കാരം പ്രമുഖ ചലച്ചിത്രകാരൻ കെ.പി കുമാരനും ടെലിവിഷൻ മേഖലയിലെ സമഗ്ര സംഭാവനയ്‌കുള്ള പ്രഥമ ലൈഫ്ടൈം അച്ചീവ്മെൻ്റ് അവാർഡ് ശശികുമാറും ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്നും സ്വീകരിക്കും.

വിവിധ സംഗീതധാരകളുടെ അപൂർവ സമന്വയം 'സൗണ്ട് ഓഫ് മ്യൂസിക്' - സംഗീത പരിപാടി ചടങ്ങിന് ശേഷം നടക്കും.

No comments:

Powered by Blogger.