" കാർത്തികേയ 2 " സെപ്റ്റംബർ 23ന് തിയേറ്ററുകളിൽ എത്തും. നിഖിൽ സിദ്ധാർത്ഥ ,അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിൽ .

നിഖിൽ സിദ്ധാർത്ഥ ,അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചന്ദു മൊണ്ടേതി രചനയും സംവിധാനവും നിർവ്വഹിക്കുന്ന " കാർത്തികേയ 2 " സെപ്റ്റംബർ 23ന് തിയേറ്ററുകളിൽ എത്തും .

അനുപം ഖേർ ,ആദിത്വ മോനോൻ ,കെ എസ് ശ്രീധർ, ശ്രീനിവാസ റെഡ്ഡി ,സത്യ, പ്രവീൺ ,ഹർഷ ചെമുടു, തുളസി ,അപ്പാജി അംബരീക്ഷ ദർഭ ,വെങ്കിടേഷ് മുമ്മുടി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണവും എഡിറ്റിംഗും  കാർത്തിക് ഘട്ടംനേനിയും, സംഗീതം കാലഭൈരവയും നിർവ്വഹിക്കുന്നു. 

30 കോടി മുതൽ മുടക്കുള്ള മിസ്റ്ററി ആക്ഷൻ അഡ്വൈഞ്ചർ സിനിമയാണിത്. 2014ൽ പുറത്തിറങ്ങിയ " കാർത്തികേയ" എന്ന ചിത്രത്തിൻ്റെ തുടർച്ചയാണ് ഈ ചിത്രം .

സലിം പി. ചാക്കോ .

No comments:

Powered by Blogger.