ജെയിംസ് കാമറൂണിൻ്റെ " അവതാർ " സെപ്റ്റംബർ 23ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പുനർ നിർമ്മിച്ച 4K ഹൈ ഡൈനാമിക്ക് റേഞ്ച് ഫോർമാറ്റിൽ റിലീസ് ചെയ്യും.

ജെയിംസ് കാമറൂണിൻ്റെ " അവതാർ " സെപ്റ്റംബർ 23ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പുനർ നിർമ്മിച്ച 4K ഹൈ ഡൈനാമിക്ക് റേഞ്ച് ഫോർമാറ്റിൽ റിലീസ് ചെയ്യും.2009 ഡിസംബർ പതിനെട്ടിന് ആണ് ഈ  സയൻസ് ഫിക്ഷൻ ചിത്രം റിലീസ് ചെയ്ത് . 

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന " അവതാർ : ദി വേ ഓഫ് വാട്ടർ " ഡിസംബർ 16ന് എത്തുന്നതിന് മുൻപാണ് അവതാർ എന്ന   ഇതിഹാസ സയൻസ് ഫിക്ഷൻ സിനിമയുടെ റീ റിലീസ് വരുന്നത്.  

സാം വർത്തിംഗൂൺ ,സോ സാൽഡാന ,സിഗോർണി വീവർ,മിഷേൽ റോഡ്രിഗസ് ,ജോയൽ ഡേവിഡ് മുർ ,ദിലീപ് റാവു തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

മൗറോ ഫിയോർ ഛായാഗ്രഹണവും ,ജെയിംസ് ഹോർണർ സംഗീതവും ,സ്റ്റീഫൻ റിവ് കിൻ ,ജോൺ റഫുവ ,ജെയിംസ് കാമറൂൺ എന്നിവർ എഡിറ്റിംഗും നിർവ്വഹിക്കുന്നു. 

സലിം പി. ചാക്കോ .


No comments:

Powered by Blogger.