ബാബു തിരുവല്ലയുടെ " സമം " സെപ്റ്റംബർ 15ന് ചിത്രീകരണം തുടങ്ങും




മിന്നാമിനുങ്ങിന് നൂറുങ്ങുവെട്ടം, അമരം, സവിധം തുടങ്ങിയ നിരവധി ചിത്രങ്ങളുടെ നിർമ്മാതാവായും, തനിയെ, തനിച്ചല്ല ഞാൻ ,മൗനം എന്നീ ചിത്രങ്ങളുടെ രചയിതാവും, സംവിധായകനുമായി, സംസ്ഥാന, ദേശീയ, അന്തർ
ദേശീയപുരസ്ക്കാരങ്ങൾ നേടിയ ബാബു തിരുവല്ല ,ഒരു ഇടവേളയ്ക്ക് ശേഷം രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " സമം" .

സിംഫണി ക്രീയേഷൻസിനു വേണ്ടി ബാബു തിരുവല്ല തന്നെ നിർമ്മിയ്ക്കുന്നഈചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ 15-ന് തിരുവല്ലയിലും പരിസരങ്ങളിലുമായി ആരംഭിക്കും.

ക്യാമറ - ഉണ്ണി മടവൂർ, പശ്ചാത്തല സംഗീതം - ഇഷാൻ ദേവ് ,കല - പ്രദീപ്.

മനോജ്കെ.ജയൻ,അശോകൻ, ഷീലു എബ്രഹാം , പുത്തില്ലം ഭാസി, കാർത്തിക് ശങ്കർ,  കൃതിക പ്രദീപ്, രാധിക എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിക്കുന്നു. 

പി.ആർ.ഒ- അയ്മനം സാജൻ
 

No comments:

Powered by Blogger.