അക്രമം മോശമാണെങ്കിലും ചിലർക്ക് അവരുടെ ജീവിതം മെച്ചപ്പെടുത്താൻ ചിലപ്പോൾ മുഖത്ത് ശക്തമായ അടി ആവശ്യമാണെന്ന സന്ദേശവുമായി " ഒരു തെക്കൻ തല്ല് കേസ് " .

ബിജു മേനോനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ശ്രീജിത്ത്‌ എൻ സംവിധാനം ചെയ്യുന്ന " ഒരു തെക്കൻ തല്ല് കേസ്‌ " തിയേറ്ററുകളിൽ എത്തി. 

അഭിമാനത്തിൻ്റെയും ഈഗോയുടെയും കഥയാണ് ഈ സിനിമ പറയുന്നത്. 
എൺപതുകളുടെപശ്ചാത്തലത്തിൽ തിരുവനന്തപുരം അഞ്ചുതെങ്ങ്‌തീരദേശപശ്ചാത്തലതിലാണ്‌ " ഒരു തെക്കൻ തല്ലുകേസ്‌ " അവതരിപ്പിക്കുന്നത്‌. ജി.ആര്‍ ഇന്ദുഗോപന്റെ " അമ്മിണിപ്പിള്ള വെട്ടുകേസ് "എന്നചെറുകഥയെ
ആസ്പദമാക്കിയുള്ള ഈ 
ചിത്രത്തിന് തിരക്കഥ 
ഒരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടന്‍ ആണ്. 

ഒരുചെറിയകടൽത്തീരഗ്രാമത്തിൽ ധൈര്യത്തിന് പേരുകേട്ട വിളക്ക് മാടംകാവൽക്കാരനായ അമ്മിണിപിള്ളയുടെ ( ബിജു മേനോൻ ) ജീവിതമാണ് ഈ സിനിമ. പൊടിയൻപിള്ളയും   ( റോഷൻ മാത്യു) ,വാസന്തിയും ( നിമിഷ സജയൻ) ഒരു രാത്രി അമ്മിണിപിള്ളയുടെ വീടിന് സമീപത്തായി കാണുന്ന സംഭവം ഗ്രാമത്തെ മുഴുവൻ അമ്മിണിപിള്ളഅറിയിക്കുകയും പൊടിയൻ പിള്ളയെ അമ്മിണിപിള്ളഅപമാനിക്കുകയുംചെയ്യുന്നു.ഇത്പൊടിയനെയും കുട്ടുകാരെയും അമ്മിണിപിള്ളയോട് പ്രതികാരത്തിൻ്റെപാതയിലേക്ക് നയിക്കുന്നു.അവരുടെ പങ്കാളികളായ രുഗ്മ്ണിയും
( പത്മപ്രിയ), വാസന്തിയും  ഉറ്റ
സുഹ്യത്തുകളുമാണ് .

അമ്മിണിപിളളയായി ബിജു മേനോനും,പൊടിയൻപിള്ളയായിറേഷൻമാത്യുവും,രുഗ്മിണിയായിപത്മപ്രിയയും,വാസന്തിയായി നിമിഷ സജയനും ,കുഞ്ഞ്കുഞ്ഞായിഅഖിൽകവലയൂരും,ലോപ്പസായി അശ്വത് ലാലും  വേഷമിടുന്നു. റെജു ശിവദാസ്, അരുൺ പാവുമ്പ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാനന്ദൻ, ശശി വാളൂരാൻ, നീരജ രാജേന്ദ്രൻ, ജയരാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇഫോർഎന്‍റര്‍ടെയ്‍ന്‍മെന്റ്സിന്റെ ബാനറിൽ മുകേഷ് ആര്‍. മേത്ത, സി.വി സാരഥി എന്നിവർ ചേര്‍ന്ന്നിര്‍മ്മിക്കുന്നത് 
ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. മനോജ് കണ്ണോത്ത് ആണ് ചിത്രസംയോജനം. ക്രിയേറ്റീവ് ഡയറക്ടർ: ഗോപകുമാർ രവീന്ദ്രൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: റോഷൻ ചിറ്റൂർ-ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: റോഷന്‍ ചിറ്റൂര്‍, ലൈന്‍ പ്രൊഡ്യൂസർ: ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്.‌ കോസ്റ്റ്യൂം ഡിസൈനർ: സമീറ സനീഷ്, മേക്ക്-അപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ: തപസ് നായിക്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: പ്രണവ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, ലൈൻ പ്രൊഡ്യൂസർ:പ്രേംലാൽ. കെ.കെ,ഫിനാൻസ്കൺട്രോളർ: ദിലീപ് എടപറ്റ, സ്റ്റിൽ ഫോട്ടോഗ്രാഫർ: അനീഷ് അലോഷ്യസ്, പബ്ലിസിറ്റി ഡിസൈനർ: ഓൾഡ് മങ്ക്സ്, ടീസർ കട്സ്: ഡോൺമാക്സ്, കാസ്റ്റിംഗ് ഡയറക്ടർ: രാജേഷ് നാരായണൻ, സബ് ടൈറ്റിൽ: വിവേക് രഞ്ജിത്, സംഘട്ടനം: സുപ്രീം സുന്ദർ-മാഫിയ ശശി, മാർക്കറ്റിംഗ് കൺസൽട്ടന്റ‌: കാറ്റലിസ്റ്റ്‌. പി.ആർ.ഓ: എ.എസ്. ദിനേശ്.

ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മോങ്ക്സിന്റെ സാരഥിയാണ് ഈ ചിത്രത്തിന്റെസംവിധായകനായ ശ്രീജിത്ത് എൻ. 'ബ്രോ ഡാഡി' യുടെ സഹരചയിതാവ് കൂടിയാണ് ശ്രീജിത്ത് എൻ.

ബിജു മേനോൻ ,റോഷൻ മാത്യു,പത്മപ്രിയ ,നിമിഷ സജയൻ എന്നിവരുടെ അഭിനയ മികവ് എടുത്ത് പറയാം.എല്ലാകഥാപാത്രങ്ങൾക്കും മികച്ച അഭിനേതാക്കളെ കണ്ടെത്തിയത് ശ്രദ്ധേയം .മധു നീലകണ്ഠൻ്റെ ഛായാഗ്രഹണം നന്നായിട്ടുണ്ട്. 

" അക്രമം മോശമാണെങ്കിലും ചിലർക്ക് അവരുടെ ജീവിതം മെച്ചപ്പെടുത്താൻ ചിലപ്പോൾ മുഖത്ത് ശക്തമായ അടി ആവശ്യമാണെന്നസന്ദേശമാണ് സിനിമ നൽക്കുന്നത്  " . 

Rating : 3.5 / 5.
സലിം പി. ചാക്കോ.
cpK desK.
 
 
 
 

No comments:

Powered by Blogger.