" TW0 MEN " ആഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്യും. എം.എ. നിഷാദ് ,ഇർഷാദ് അലി എന്നിവർമുഖ്യവേഷങ്ങളിൽ .സംവിധാനം : കെ. സതീഷ്.

നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എം.എ നിഷാദ് എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി കെ. സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന " ടു മെന്‍ " ആഗസ്റ്റ് അഞ്ചിന് തിയേറ്ററുകളിൽ എത്തും .

രൺജി പണിക്കർ,സാദ്ദിഖ്,
സുധീർ കരമന,സോഹൻ സീനുലാൽ,ബിനു പപ്പു,
മിഥുൻ രമേശ്,സുനിൽ സുഖദ,ഡോണീ ഡാർവിൻ,
ലെന,അനുമോൾ,ആര്യ,ധന്യ നെറ്റിയാല തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവല്‍ ക്രൂസ്  ഡാർവിൻ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു.

സിദ്ധാര്‍ത്ഥ് രാമസ്വാമി ഛാഗ്രഹണം നിര്‍വഹിക്കുന്നു.
റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു.എഡിറ്റർ-വി സാജൻ.

അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞ പ്രവാസജീവിത്തിലെഒറ്റക്കേള്‍വിയില്‍ അമ്പരപ്പിക്കുന്ന ഒരു യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രം തൊണ്ണൂറു ശതമാനവും ദുബായ് യിൽ ചിത്രീകരിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഡാനി ഡാർവിൻ,ഡോണീ ഡാർവിൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോയൽ ജോർജ്ജ്, മേക്കപ്പ്-കിച്ചു ആയിരവല്ലി,വസ്ത്രാലങ്കാരം-അശോകൻ ആലപ്പുഴ,
കളറിസ്റ്റ്-സെൽവിൻ വർഗ്ഗീസ്,സൗണ്ട് ഡിസൈൻ-ഗിജുമോൻ ടിബ്രുസി,ഫിനാൻസ് കൺട്രോളർ-അനൂപ് എം.
ഡി ഗ്രൂപ്പ്,ഡ്രീം ബിഗ് ഫിലിംസ് "ടു മെൻ" പ്രദർശനത്തിന് എത്തിക്കും .

https://youtu.be/yGFNaZ3H0ew


സലിം പി. ചാക്കോ .
  
 

No comments:

Powered by Blogger.