" കാക്കിപ്പട " ആഗസ്റ്റ് എട്ടിന് ചിത്രീകരണം തുടങ്ങും.

പ്ലസ് ടു, ബോബി എന്നീ
.ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി
സംവിധാനം ചെയ്യുന്ന " കാക്കിപ്പട "  എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് എട്ടിന്  തിരുവനന്തപുരത്ത് തുടങ്ങും.

എസ്.വി.പ്രൊഡക്ഷൻ സിൻ്റ ബാനറിൽ ഷെജി വലിയകത്ത് ഈ ചിത്രം നിർമ്മിക്കുന്നു.
പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നതാണു് ഈ ചിത്രം.തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

നിരഞ്ജ് മണിയൻ പിള്ള രാജു,, അപ്പാനി ശരത്ത്, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം) സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

തിരക്കഥ - സംഭാഷണം. ഷെബി ചൗഘട്, ഷെജി വലിയകത്ത്.
സംഗീതം - ജാസി ഗിഫ്റ്റ്.
പ്രശാന്ത്കൃഷ്ണഛായാഗ്രഹണവും പ്രദീപ് ശങ്കർ എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം -സാബുറാം.മേക്കപ്പ് - പ്രദീപ് രംഗൻ.കോസ്റ്റ്യും - ഡിസൈൻ
.ഷിബു പരമേശ്വരൻ. നിശ്ചല ഛായാഗ്രഹണം - അജി മസ്ക്കറ്റ്.നിർമ്മാണ നിർവ്വഹണം എസ്.മുരുകൻ.

വാഴൂർ ജോസ്.
 
 
 
 

No comments:

Powered by Blogger.