ബി.സി. നൗഫലിൻ്റെ " MY NAME IS അഴകൻ " .ബിനു തൃക്കാക്കര ടൈറ്റിൽ റോളിൽ ..

ട്രൂത്ത് ഫിലിംസ്, സമദ് ട്രൂത്ത് പ്രൊഡക്ഷൻഅവതരിപ്പിക്കുന്ന " MY NAME IS അഴകൻ " ബി.സി നൗഫൽ സംവിധാനം ചെയ്യുന്നു. ബിനു തൃക്കാക്കരയാണ് ടൈറ്റിൽറോളിൽഅഭിനയിക്കുന്നത്. 

ഛായാഗ്രഹണം ഫൈസൽ അലിയും , സംഗീതം ദീപക് ദേവ്, അരുൺ രാജ് എന്നിവരും , ഗാനരചന ബി.കെ. ഹരി നാരായണൻ ,വിനായക് ശശികുമാർ എന്നിവരും, എഡിറ്റിംഗ് റിയാസ് കെ. ബദറും, കലാ സംവിധാനം വേല വാഴയൂരും ,കളറിസ്റ്റ് ലിജു പ്രഭാകറും ,ശബ്ദ ലേഖനം എം.ആർ.രാജാകൃഷ്ണനും, പ്രൊഡക്ഷൻ  കൺട്രോളർ ബിജു കടവുരും ,കോസ്റ്റും ഇർഷാദ് ചെറുക്കുന്നും ,മേക്കപ്പ് ഷാജി പുൽപ്പള്ളിയും, ഫിനാൻസ് കൺട്രോളർ അരീദ് റഹ്മാനും ,ചീഫ് അസോസിയേറ്റ് ഡയറ്കടർ കെ.ജെ. വിനയനും, അസോസിയേറ്റ് ഡയറക്ടർ പ്രതീഷ് രാജഗോപാലും, സ്റ്റിൽസ് നൗഷാദ് കണ്ണൂരും, ഡിസൈൻ മനു ഡാവിൻജിയും നിർവ്വഹിക്കുന്നു. 

സമദ് ട്രൂത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബിനു തൃക്കാക്കരയാണ് ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത് .

സംവിധായകൻ സലിം അഹമ്മദ് പറയുന്നു. 
.........................................................

ഈ ചിരിച്ചുകൊണ്ടു നിൽക്കുന്ന മനുഷ്യനെ 
ഒന്ന് നോക്കി വെച്ചോളൂ 
ഇതാണ് ബിനു 
ഈ സിനിമയുടെ നായകനും തിരക്കഥാകൃത്തും 
കൊറോണയ്ക്ക് മുൻപ് തുടങ്ങാനിരുന്ന സിനിമയാണ് 
നീണ്ട മൂന്നു വർഷത്തെ 
കാത്തിരിപ്പിനൊടുവിൽ 
ബിനുവിന്റെ   അഴകൻ തിയേറ്ററുകളിലേക്ക് എത്താൻ പോവുകയാണ് 
ബിനുവിന് ജീവിതം തന്നെയാണ് ഈ സിനിമ  ,ഒരു ഉറപ്പു പറയാം നാളെ മലയാള സിനിമയിലെ നായകന്മാരുടെ പട്ടികയിൽ ഈ പേരും കൂടി കാണും..
#firstlook #azhakan


സലിം പി. ചാക്കോ .
cpK desK .



 
 
 

No comments:

Powered by Blogger.