സലിംകുമാർ നായകനാകുന്ന ത്രില്ലർ ചിത്രം "ഇറച്ചി" യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി..
സലിം കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ രഞ്ജിത്ത് ചിറ്റാടെ അണിയിച്ചൊരുക്കുന്ന ചിത്രമാണ് " ഇറച്ചി " . മാവേറിക് സിനിമയുടെ ബാനറിൽ ഒരുക്കുന്ന ചിത്രം ഒരു സൈക്കോളജിക്കൽ ഡ്രാമയാണ്. 

സലിംകുമാറിനും ബിജു കുട്ടനുമടങ്ങുന്നതാരനിരയോടൊപ്പം ഇറച്ചിയിൽ ഒരുകൂട്ടം പുതുമുഖങ്ങളുംഅഭിനയിക്കുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളുടെയുംടെക്‌നിഷ്യൻമാരുടെയും ഒഫീഷ്യൽ ഫേസ് ബുക്ക്‌ പേജുകളിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർറിലീസ്ചെയ്തിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അർജുൻ രവി ആണ്. എഡിറ്റിംഗ്: രാജേഷ് രാജേന്ദ്രൻ, ബിജിഎം: ഷെബിൻ മാത്യൂ, പ്രൊഡക്ഷൻ കൺട്രോളർ: സക്കീർ ഹുസൈൻ, കലാസംവിധാനം: എസ്.എ സ്വാമി, മേക്കപ്പ്: റോയ് ആന്റണി, ആക്ഷൻ: ജിതിൻ വക്കച്ചൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഖിൽ കടവൂർ, ശബ്ദമിശ്രണം: ജസ്റ്റിൻ ജോസ്,  സ്റ്റിൽസ്: ടി.ആർ കാഞ്ചൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

പി. ശിവപ്രസാദ് .
( പി.ആർ. ഓ ) 

No comments:

Powered by Blogger.