ദുൽഖർ സൽമാൻ്റെ ബോളിവുഡ് ചിത്രം " Chup: Revenge of the Artist " സെപ്റ്റംബർ 23ന് റിലീസ് ചെയ്യും .

ദുൽഖർ സൽമാൻ നായകനാകുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രം " ചുപ് "  റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് " സെപ്റ്റംബർ 23ന് റിലീസ് ചെയ്യും. റൊമാന്റിക് സൈക്കോപാത്ത് ത്രില്ലറായി ഒരുങ്ങുന്ന ചിത്രമാണിത്. 

പ്രശസ്ത ഹിന്ദി ചലച്ചിത്രകാരന്‍ ഗുരുദത്തിന്റെ 'പ്യാസ' എന്ന സിനിമയിലെ 'സര്‍ജു തെരാ ചക്ക്‌രായേ' എന്ന പാട്ട് ദുല്‍ഖര്‍ പാടുന്നതിന്റെപശ്ചാത്തലത്തിലുള്ള മോഷന്‍ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ഗുരു ദത്തിനുള്ള സമര്‍പ്പണമായി ഒരുങ്ങുന്ന ചിത്രമാണ് " ചുപ് " .

ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചുപില്‍ ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. 

No comments:

Powered by Blogger.