ഞാൻ പ്രസൂൺ, കുടിയാൻമല ഗ്രാമപഞ്ചായത്തിലെ പുതിയ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറാണ്.

ഞാൻ പ്രസൂൺ, കുടിയാൻമല ഗ്രാമപഞ്ചായത്തിലെ പുതിയ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറാണ്.

Watch Trailer


" പാൽതു ജാൻവർ "    ഓഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. സെപ്‌റ്റംബർ രണ്ടിന് ചിത്രം തീയേറ്ററുകളിൽ എത്തും. 

ബേസിൽ ജോസഫിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സംഗീത് പി. രാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജോണി ആൻ്റണി ,ഇന്ദ്രൻസ് ,ദിലീഷ് പോത്തൻ ,ഷമ്മി തിലകൻ, ശ്രുതി സുരേഷ് , ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ സ്റ്റെഫിസണ്ണി,
വിജയകുമാർ ,കിരൺ പീതാംബരൻ ,സിബി തോമസ്, ജോജി ജോൺ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. മോളിക്കുട്ടി എന്ന പശുവും പ്രധാന വേഷത്തിൽ എത്തുന്നു. 

വിനോയ് തോമസ് ,അനീഷ് അഞ്ജലി എന്നിവർ രചനയും, ജസ്റ്റിൻ വർഗ്ഗീസ് സംഗീതവും ,
രണദിവ്  ഛായാഗ്രഹണവും, കിരൺ ദാസ് എഡിറ്റിംഗും, ഗോകുൽദാസ് കല സംവിധാനവുംനിർവ്വഹിക്കുന്നു. 

ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.  

സലിം പി. ചാക്കോ .
cpK desK.


No comments:

Powered by Blogger.