മലയാള സിനിമയിൽ മറ്റുള്ളവർ കാണിച്ചു തന്ന വഴികളിലല്ലാതെ താൻ നിർമ്മിച്ച നവ വഴികളിലൂടെ മാത്രം നടന്നു ശീലിച്ച ജോർജ് സാർ : എം.പത്മകുമാർ .

മലയാള സിനിമയിലെ ഏതെങ്കിലും ഒരു സംവിധായകന് ഞാനൊരു ഗംഭീര ചലച്ചിത്ര പ്രതിഭയാണ് എന്നു തോന്നുന്നുണ്ടെങ്കിൽ എപ്പോഴെങ്കിലും കാക്കനാട് കുന്നുംപുറം_സിവിൽസ്റ്റേഷൻ റോഡിനുള്ള ആ Old age homeൽ ഒന്നു പോണം. 

മലയാള സിനിമ കണ്ട ഏറ്റവും ക്രാന്തദർശിയായസംവിധായകനെ,സിനിമയുടെമെത്തേഡുകളെ സാധാരണക്കാരായസിനിമാ പ്രേക്ഷകർക്ക് വ്യക്തമായി ആസ്വദിക്കാനാവും വിധം എങ്ങനെയെല്ലാംമാറ്റിയെഴുതാം എന്ന് സ്വന്തം സിനിമകളിലൂടെ വീണ്ടുംവീണ്ടുംനിർവ്വചിച്ചസംവിധായകനെ അവിടെ നേരിൽ കാണുമ്പോൾ നിങ്ങളുടെ അഹംബോധം ഉയർത്തിപ്പിടിച്ച ശിരസ്സ് അറിയാതെ തന്നെ കുനിഞ്ഞുപോവും.കെ.ജി. ജോർജ് സാറിനെ ഞാൻ ഇന്നു കണ്ടു, മലയാള സിനിമയിൽ മറ്റുള്ളവർ കാണിച്ചു തന്ന വഴികളിലല്ലാതെ താൻ  നിർമ്മിച്ച നവ വഴികളിലൂടെ മാത്രം നടന്നു ശീലിച്ച ജോർജ് സാർ .ആ മഹത്തായ നിമിഷത്തിനു കാരണമായത് എൽദോ കുര്യാക്കോസ് എന്ന പ്രതിഭയുടെ ഒരു യുടൂബ് ചാനലിന്റെ ലോഗോ പ്രകാശനമാണ്. 

ഓട്ടിസത്തിന്റെ ഇരുണ്ട ബാല്യങ്ങളിലും പ്രതിഭയുടെ ഒളിമിന്നലുകളുണ്ടെന്ന്  കണ്ടെത്തി മഹാനായ ഗോപിനാഥ് മുതുകാട് എന്ന മാന്ത്രികൻ (മുതുകാടിന്റെ മാന്ത്രികത ഇന്ദ്രജാലത്തിലല്ല, അതിനേക്കാൾ ആയിരം മടങ്ങ് ഗംഭീരവും മഹത്തരവുമായ മാജിക്കുകളാണ്അദ്ദേഹത്തിന്റെ ഈ കണ്ടെത്തലുകൾ) വളർത്തി വികസിപ്പിച്ച് സമൂഹത്തിനു സമ്മാനിച്ച മിടുക്കരായ  കലാകാരന്മാരിൽ ഒരാൾ. എൽദോയുടെ പ്രതിഭയും യു ട്യൂബ് ചാനലും ഈ ഭൂലോകത്തിന്റെ സർവ്വ കോണുകളിലേക്കും പടർന്നു വളർന്നു പന്തലിക്കട്ടെ.കെ.ജി. ജോർജ് എന്ന അതുല്യനായ കലാകാരന്റെ ആശിസ്സുകളിൽ നിന്നു തുടങ്ങുന്ന ഒന്നിനും അങ്ങനെ ആവാതിരിക്കാൻ വഴിയില്ലല്ലോ..

ആശംസകൾ നേരുന്നു🌹

എം. പത്മകുമാർ .

No comments:

Powered by Blogger.